രചന : ദിവാകരൻ പികെ ✍
ഭ്രമമാണ് വെറും ഭ്രമം.
എന്തിനെന്നറിയാതെ,
എന്തിനോടെക്കെ യോ,
അടങ്ങാത്ത ആവേശം.
പൊന്നിനും പെണ്ണിനും
സമ്പത്തിനും പിന്നെ
സ്ഥാനമാനങ്ങൾക്കും
അടങ്ങാത്ത ഭ്രമം.
നേടിയതൊന്നുമെ പോര,
നേടാൻ പാടുപെടുന്ന ജന്മം.
നേടിക്കഴിഞ്ഞാൽനേടാൻ,
ബാക്കിയെന്തുണ്ടെന്ന ചിന്ത.
തിരിഞ്ഞു നോട്ടത്തിൽ,
എന്തുനേടിയെന്ന ചിന്തയിൽ
മരു പ്പച്ചതേടി അലഞ്ഞവന്
മരീചിക മുന്നിൽ കണ്ട ഭാവം.
കൂട്ടി ക്കിഴിച്ച ജീവിത ലാഭനഷ്ട,
കണക്ക്പുസ്‌തകത്തിൽ നഷ്ട,
കണക്ക് മാത്രം തുറിച്ചു നോക്കെ,
താങ്ങും തണലും തേടുന്നുമനം.