രചന : ഷിബു കണിച്ചുകുളങ്ങര ✍
ഗോപാലക നീയെന്നിൽ വസിപ്പൂ
നിന്നധരത്തിൽ മുരളിക ചിരിപ്പൂ.
അമൃതേത്ത് നിനക്കായ് നേദിച്ചു
അരനാഴികനേരം നിന്നെ ഭജിച്ചു.
അഷ്ടപദിയിൽ മനം നിറഞ്ഞു
ഭജനം ചൊല്ലി ശീവേലിയുംകൂടി.
ഇളനീരിനാൽതുലാഭാരം നടത്തി
നിറമാലയിലർപ്പിത മനംനിറഞ്ഞു.
ഗോപാലക നീയെന്നിൽ വസിപ്പൂ
നിന്നധരത്തിൽ മുരളിക ചിരിപ്പൂ.
അമൃതേത്ത് നിനക്കായ് നേദിച്ചു
അരനാഴികനേരം നിന്നെ ഭജിച്ചു.
ശയനപ്രദക്ഷിണവേളയിലടിയൻ
മനമതിൽ ഭഗവാൻ്റുള്ളവും കണ്ടു.
തൈലത്തിൻ അഭിഷേകം കണ്ടു
എന്നുടലിൻവാത മുക്തിയും നേടി.
ഗോപാലക നീയെന്നിൽ വസിപ്പൂ
നിന്നധരത്തിൽ മുരളിക ചിരിപ്പൂ.
അമൃതേത്ത് നിനക്കായ് നേദിച്ചു
അരനാഴികനേരം നിന്നെ ഭജിച്ചു.
