രചന : ലാൽച്ചന്ദ് മക്രേരി ✍️
ഞാൻ പെറ്റുവീണോരാ ദിവസത്തിനന്ന് …
അച്ഛന്നു കിട്ടിപോൽ ഒരു മൂവാണ്ടൻമാന്തൈ .
എൻ്റെയാ വീട്ടിൻ്റെ തൊടിയിലായിട്ടായി ….
എന്നെ വളർത്തുന്ന പോലെൻ്റെയച്ഛൻ
വളർത്തിവലുതാക്കി ആയോരുമാവിനേം…
എൻ്റെയാ ജീവിതം വളരുന്നതുപോലെ
ബാല്യകൗമാരവും യൗവ്വനവും താണ്ടിയാ…
മാവു വളർന്നല്ലോ ഹരിതാഭയോടെ.
പുത്തൻതലമുറ എൻ്റെയാ ചുമലിൽ –
വളർന്നു വരുന്നതു പോലെയായങ്ങിനേ ..,
ആ വലിയമാവിൻ ചുവട്ടിലായങ്ങിനേ –
മുളപൊട്ടി വന്നല്ലോ ഒരു പാട് വിത്തുകൾ.
അങ്ങിനെയൊരുനാളെൻ പ്രാണൻ വെടിഞ്ഞപ്പോൾ
താഴെ കിളിർത്തു വളർന്നോരാ മാവിനെ-
വളരാൻ വിട്ടിട്ടെൻ പ്രായമുള്ളോരാ –
മാവിനെ വെട്ടിയെടുത്തിട്ടെളുപ്പമായ്…..
എൻ്റെയാ ചിതക്കായ് തീ കൊളുത്തുന്നുണ്ട് –
എൻ്റെയാമക്കളാ ഇളം മാവിനെ നോക്കിയായ്