ആരുമേ, തമാശക്കു പോലും
ഒരാളിലേക്കു മാത്രമായ്
ഒഴുകി, പരന്നു –
പടർന്നീട്വല്ലേ……
കാത്തിരിപ്പിൻ ചെറു
കണികകൾ പോലും
കൽപ്പാന്ത കാലത്തേക്കു
കൈപിടിക്കും…..
ഒരു ചെറു സങ്കടം
താങ്ങാൻ കഴിയാതെ
കാമിനിയാളവൾ
ക്യാൻസറാകും….
ആർക്കും പരിഹാര
കർമ്മങ്ങൾ കാണുവാൻ
ആവതില്ലാതുയിർ
കനല് പെയ്യും….
ഉഷ്ണ കൊടുങ്കാട്ടി-
ലുരുകുവാനായെന്നും
കൂരിരുൾ പാതയിൽ
ഏകനാക്കും…..
തിരി കെട്ട ജീവിത
നോവു പാടങ്ങളിൽ
ഗതി കെട്ട ജന്മമായ്
അലഞ്ഞു തീരും……
ഈ ഭൂമി ഗോളമോ
അപമൃത്യുവെപ്പേറും
വെറുമൊരു ജഡമാ-
യധപ്പതിക്കും….!
വെറുമൊരു ജഡമാ-
യധപ്പതിക്കും…..!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *