രചന : രാധു ✍️
“വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”
എന്നൊക്കെ കേട്ടിട്ടില്ലേ?
എന്നാൽ ഒരു ഞാണിന്മേൽ കളിയാണ് ഈ extra marital affair…
കരുതുന്ന പോലെ ഒട്ടും സിമ്പിൾ അല്ല..
കൗമാരത്തിലെ പ്രണയം പോലെ അത്ര എളുപ്പമല്ല സംഗതികൾ..
കൗമാരത്തിൽ അച്ഛനെയോ അമ്മയെയോ സഹോദരങ്ങളെയോ പേടിച്ചാൽ മതിയാകും. അവരെ പറ്റിക്കാൻ താരതമ്യേന എളുപ്പവുമാണ്. സ്പെഷ്യൽ ക്ലാസ് എന്നോ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്നൊക്കെ പറഞ്ഞാൽ മതിയാകും.
എന്നാൽ ഇത് അതിനേക്കാൾ വൈകാരികമാണ് സ്വന്തം പങ്കാളിയും മക്കളുമാണ് ഒരുഭാഗത്ത്… അവരറിയാതെ വേണം ഓരോ ചുവടും വയ്ക്കാൻ…
വീടുവിട്ട് പുറത്തു നിൽക്കുമ്പോൾ മാത്രം കിട്ടുന്ന കാൾ & മെസ്സേജസ്… ആ ഇത്തിരി സമയത്ത് വേണം വിഷമങ്ങൾ, പരാതികൾ സന്തോഷങ്ങൾ, എന്നുവേണ്ട പ്രേമം മുഴുവനും പങ്കുവെക്കാൻ…
വീട്ടിലെത്തി കഴിഞ്ഞാൽ പിറ്റേന്ന് വീട് വിട്ട് ഇറങ്ങുന്നത് വരെയുള്ള ശ്വാസംമുട്ടൽ… അതിനിടെ രണ്ടുമൂന്നുദിവസം ടൂർ പോയാൽ/ കുടുംബത്തോട് മാത്രം ആയി പോയാൽ മറുഭാഗത്ത് എന്താണ് എന്നറിയാതെയുള്ള വിമ്മിഷ്ടം…
ആ സൗണ്ട് കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥ, കുടുംബത്തോട് ഒപ്പമിരിക്കുമ്പോഴും സ്വന്തം ആയി 5 മിനിറ്റ് കണ്ടെത്താൻ ഉള്ള തത്രപ്പാട്, അതിനിടയിൽ വീണു കിട്ടുന്ന ഒരു വാക്കുള്ള മെസ്സേജ് പോലും നിറയ്ക്കുന്ന സന്തോഷം..
പ്രേമ പൂർവമുള്ള വിളിക്കു ശേഷം മുഖത്ത് വിടരുന്ന സന്തോഷം മറ്റുള്ളവർ കാണാതിരിക്കാൻ പെടാ പാട്…
കൗമാര പ്രണയകാലത്തെപ്പോലെ തോന്നുമ്പോൾ തോന്നുമ്പോൾ കാണാൻ പറ്റാത്ത, എന്നാൽ കാണാതിരിക്കാനും വയ്യാത്ത ആ നിസ്സഹായത…
തുടർച്ചയായി ആറേഴു മണിക്കൂർ ഒരു കോളോ മെസ്സേജ് കാണാതിരുന്നാൽ റെസ്പോണ്ട് ചെയ്യാതിരുന്നാൽ ഈ ലോകത്തോട് തന്നെ തോന്നുന്ന ദേഷ്യം, ഒരു ജോലിയിലും ശ്രദ്ധിക്കാനാവാത്ത that അവസ്ഥ…
എന്നെക്കാൾ കൂടുതൽ പങ്കാളിയെ സ്നേഹിക്കുന്നുണ്ടോ? ഞാൻ വെറും രണ്ടാം സ്ഥാനക്കാരിയാണ്… എന്നെക്കാൾ കൂടുതൽ ഭംഗിയുണ്ടോ ഭാര്യക്ക്/ ഭർത്താവിന്? എന്നെക്കാൾ പ്രായ കുറവാണോ? അപ്പോ സ്നേഹം കൂടുതൽ അവിടെയാണോ? എന്നൊക്കെ ഓർത്തുള്ള ആധി ഒരുവശത്ത്….
സ്വന്തമാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും ഒരേ സമയം ഉത്തരം പറയേണ്ടി വരുന്നതിന്റെ നിസ്സഹായത….
ഇങ്ങനെയൊക്കെ മാനസിക സംഘർഷം അനുഭവിക്കേണ്ടി വരുന്നവരാണ് ഈ അഫയർ കൊണ്ടുനടക്കുന്നവർ…
ഒരു അസുഖം വന്നാൽ പോലും
“മരുന്നു കഴിക്കൂ റസ്റ്റ് എടുക്കൂ” എന്ന് പറയാൻ അല്ലാതെ ഒന്നടുത്തു പോകാനോ കൂടെ ഇരിക്കാനോ ആശ്വസിപ്പിക്കാനോ വയ്യാത്ത, എന്നാൽ മനസ്സ് മുഴുവൻ സ്നേഹമുള്ള ആത്മാർത്ഥമായി സ്നേഹിക്കുന്നവർ….
മറുഭാഗത്തെ ആളുടെ മക്കളെ പോലും
” എനിക്ക് ജനിക്കാതെ പോയ മക്കൾ ” എന്ന് കരുതി സ്നേഹിക്കുന്നവർ,
എന്നാൽ പ്രേമം കിനിഞ്ഞിറങ്ങുമ്പോഴും ഒന്ന് കാണാൻ ആവാതെ കണ്ടാലും വിരൽ തുമ്പിൽ പോലും തൊടാനാവാതെ, ഒന്ന് കെട്ടി പിടിക്കാനാവാതെ സ്നേഹം തുളുമ്പി പോകുന്നവർ….
ഈ പാവങ്ങളെയാണ് നിങ്ങൾ അവിഹിത കാർ എന്ന് വിളിച്ചു പരിഹസിക്കുന്നത്…
പാവം ഓരോ ദിവസവും ഓരോ മണിക്കൂറും രണ്ടു ഭാഗത്തും അറിയിക്കാതെ പരസ്പരം സ്നേഹം കൊണ്ട് തണലാകാൻ ശ്രമിക്കുന്നവർ, അവരെ ഇങ്ങനെ കുറച്ചു കാണരുത്….
എന്തു അവസ്ഥ ആണ് അല്ലെ ഈ അവിഹിത പ്രണയത്തിനു.. 😁
Kdp 🌸രാധു 🌸