നിങ്ങൾക്കും
ഇതു തോന്നിയിട്ടില്ലേ?…….
ഏതു ശൂന്യതയിലും
മുഴങ്ങികേൾക്കുന്ന
ചീവീടിൻ്റെ ശബ്ദം……..
പരിചയ ശബ്ദത്തിലുള്ള
വിളിയൊച്ചകൾ
മിഴിച്ച കണ്ണുകൾക്കു മുന്നിലൂടെ
സുതാര്യതയ്ക്കും മേലെ
ഭാരരാഹിത്യം തോന്നുന്ന
എന്തൊക്കെയോ
പറന്നു പറന്ന് പോകുന്നത്
ചിലപ്പോൾ ഹൈഡ്രയുടെ
മറ്റു ചിലപ്പോൾ
അമീബയുടെ ……..
അങ്ങനെ പല രൂപങ്ങളിൽ ?
കണ്ണടച്ചാൽ
അടഞ്ഞ കൺമുന്നിൽ
മിന്നിമറയുന്ന
പല പല നിറങ്ങൾ……
നമുക്കു മുന്നിൽ…..
പിന്നെ പിന്നിൽ
വശങ്ങളിൽ
ആരൊക്കെയോ
ചലിയ്ക്കുന്നുണ്ടെന്ന
തോന്നൽ…….
കണ്ണു മിഴിച്ചിരുന്ന്
സ്വപ്നം കാണൽ
ഇല്ലെന്നാണോ?
എങ്കിൽ എനിയ്ക്കെന്തോ
കുഴപ്പമുണ്ട് !!
അതോ….. നിങ്ങൾക്കോ ??

By ivayana