രചന : പട്ടം ശ്രീദേവിനായർ✍
പൊന്നിൻ കണിതൂകി നിന്ന
പുലർക്കാലമെന്നെ നോക്കി
പുഞ്ചിരിച്ചോ…? പരിഹസിച്ചോ…..?
എന്തിനെന്നറിയാതെ.!
പതിവുപോലെത്തുന്നൂ
പൊന്നോണം ഇപ്പോഴും ….
പാടത്തിൻ മനസ്സിലായ്
പൊന്നിൻ കതിരായെന്നും ….
കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ .
പൊന്നിൻ കുറിയിട്ട, കസവുമുണ്ടുടുക്കുന്നു
മുറ്റമെല്ലാം പൂക്കൾകൊണ്ട്
പുഞ്ചിരിച്ചു നില്ക്കുന്നു…….
വട്ടമിട്ടു ചിരിച്ചവർ
നൃത്തം ചവിട്ടുന്നു …..!
നന്മയുള്ള മനസ്സെല്ലാം
നഷ്ടങ്ങൾ മറക്കുന്നു …….
ലാഭമായി പൊന്നോണം
ബന്ധങ്ങൾ പുതുക്കുന്നു ……..!
കാടിന്റെ മക്കൾക്കും
പൊന്നോണം വരവായി….
നാടിന്റെ ഭംഗികാണാൻ
അവരും തയാറായി ……!
ഗ്രാമങ്ങൾ നഗരങ്ങൾ
ഓണംകൊണ്ടാറാടും
ആഘോഷമെല്ലാം
മനസ്സിന്റെതായിമാറും……
വൃദ്ധരും ചെറുപ്പമായി
ചെറുപ്പത്തിൻ ചുറു ക്കുമായി
യൗവ്വനത്തിനൊപ്പമെത്തീ..
ഊഞ്ഞാലുകെട്ടീടുന്നു
പെണ്ണുങ്ങൾ കൂടി നിന്ന്…
അന്യോന്യംമന്ത്രിക്കും..
സത്യവും പിന്നെക്കുറെ
ത്തമാശതൻ കഥകളും !
സദ്യതൻ വട്ടങ്ങൾ
ആലോലമാടുന്നു
പലതരം വിഭവങ്ങൾ
നിരന്നങ്ങുചിരിക്കുന്നു …
വസ്ത്രത്തിൻ ,പകിട്ടിലാണോ ?
മനസ്സിന്റെ നിറവിലാണോ ?
അന്നത്തിൻ എണ്ണത്തിലോ ?
പൊന്നോണം മഹാബലീ ……..?
സദ്യവട്ടം കൂട്ടിത്തിന്ന…
ഉദരത്തിൻ സന്തോഷങ്ങൾ ,
മാറിനിന്നു ചിരിക്കുന്നു …..
മനസ്സിനെ കാണാതിന്നും ….!.
“നുറു കൂട്ടം ഭക്ഷണങ്ങൾ…….
തരില്ലതൃപ്തിയെന്നിലായ്……
സ്നേഹത്തിൻ നറു വാക്കുമായി.
കാത്തു നിൽപ്പൂ മഹാത്മാവേ..,”””
ഒരു തലോടൽ മാത്രം നൽകൂ എന്റെ…
നെറ്റിയിലൊരു സ്പർശനവും ……….
ഇത്രമാത്രം എനിയ്ക്ക് വേണ്ടൂ……,
പൊന്നോണത്തിൻ സ്മരണയായീ .!
()
