രചന : പ്രസീദ .എം.എൻ. ദേവു✍️
യാചിപ്പിൻ,
എന്നാൽ
നിങ്ങൾക്കു കിട്ടും,
അന്വേഷിപ്പിൻ ,
എന്നാൽ
നിങ്ങൾ കണ്ടെത്തും,
മുട്ടുവിൻ
എന്നാൽ
നിങ്ങൾക്ക് തുറക്കും,
ഏഴാമദ്ധ്യായത്തിലെ
ഏഴും വായിച്ചിട്ടും
യാചിച്ചിട്ടും,
അന്വേഷിച്ചിട്ടും,
മുട്ടിയിട്ടും,
എൻ്റെയുള്ളിലെ
കവിതയ്ക്കുള്ള
ഭിക്ഷയെവിടെ?
എൻ്റെയുള്ളിലെ
വാക്കുകളുടെ
അന്വേഷിയെവിടെ?
എൻ്റെയുള്ളിലെ
കവിയുടെ
വാതിലെവിടെ?
തുറക്കപ്പെടാത്തൊരക്ഷത്തിൻ്റെ
ഓടാമ്പൽ കൊളുത്തിലൂടെയാണ്
എൻ്റെ എത്തി നോട്ടം,
തുറന്നിടാത്തൊരു
വാക്കിൻ്റെ തുഞ്ചത്താണ്
എൻ്റെ ഊയലാട്ടം,
തുറന്നു വെയ്ക്കാത്തൊരു
ഉടലിലാണ്
എൻ്റെ ഏറുനോട്ടം,