പെണ്ണുടലിൽ നിന്നിരട്ടിച്ചോരു കുലം
പെരുകിപ്പേരുംപ്പെരുമയുമാർന്നിന്ന്
പൂർവ്വം മറന്നോരു ഗരിമയാലേവരും
പുച്ഛിക്കുന്നതുപൊറുക്കാനാവാതെ.

പ്രാണൻ കളഞ്ഞൊരാ കർമ്മമെല്ലാം
പൊന്നാണെന്നറിയേണമുന്മയാലെ
പൊലിപ്പിച്ചൊരു അല്പത്തരത്തിലായി
പേരുദോഷമലർപ്പരിമളമില്ലാതെങ്ങും.

പോരാളിയായിന്നുദുർഗ്ഗാഭാവത്തിൽ
പെരുമയിലടരാടാനാമക്കൾക്കായി
പ്പോർക്കളത്തിലലറുന്നോരെൻ്റമ്മ
പെരുമ്പറകൊട്ടി കത്തി നിൽക്കുന്നു.

പേടതൊണ്ടന്മാരോയോടിയോളിക്കും
പകയില്ലാത്തവരാശ്രയിച്ചന്ത്യമലിയും
പേടിക്കേണ്ടവൾ ; കാളിയാകിലുമ്മ
പിശാചാകിയ മാതാവായാലുമുറ്റവൾ.

പ്രീതിയേകാനായൊരുമ്പെട്ടിളിയിൽ
പ്രസാദമേകാനായികരുണാദ്രയായി
പ്രഭയായിപരിപാലകയായിയുത്തമ
പ്രതിദ്ധ്വനിയായൊരുഅഗ്നികുണ്ഡം.

പ്രകാശം ചൊരിഞ്ഞോരർക്കനും
പഞ്ചഗുണങ്ങളാകിയ പ്രകൃതിയും
പഞ്ചാലങ്കാരമാകിയ ദേവതകളും
പഞ്ചമഹായജ്ഞാഗ്നിയിലുരുവായി.

പഞ്ചമാതാക്കളാണാധാരമുദാത്തം
പഞ്ചഭൂതങ്ങൾക്കുത്ഭവോർജ്ജം
പഞ്ചവർണ്ണവകാരങ്ങളുമലിഞ്ഞു
പഞ്ചശുദ്ധിയുള്ളോരെന്നമ്മയിൽ.

പഞ്ചശക്തികൾക്കാധാരമാകിയ
പഞ്ചാക്ഷരനർദ്ധാംഗിയാകുമംഗന
പഞ്ചാഗ്നിക്കുമേലമലമായുള്ളതായി
പെണ്ണുപെറ്റുറവയായതുതീർഥമായി.

പിറവിക്കായൊരുങ്ങും പെണ്ണിനേ
പാകമാക്കാനൊരുങ്ങിയുടമ്പിലേ
പരിശുദ്ധമല്ലാത്തവയെല്ലാമൊഴുക്കി
പ്രത്യുൽപ്പാദനത്തിനായുള്ളപാത്രവും.

പീഢനമേറും സ്വതനുവിലാപ്പത്തുമാസം
പേറേകാനായുള്ള നോവധികമായാലും
പൊറുത്തു തന്നേക്കാൾ സ്വന്തമെന്നായി
പ്രതിഷ്ഠിച്ചത്യാഗനിഷ്ഠകളുൽകൃഷ്ടം.

പറയുന്തോറുമനന്തനാവുകളാലുള്ളം
പുഷ്പാജ്ഞലിയർപ്പിക്കാനുറച്ചും
പതിക്കുമുണ്ടതിലർത്ഥഭാഗത്തിൽ
പുൽകിയലിഞ്ഞവരിണച്ചേരാനായി.

പരമസുഖമേറിയ സുരതക്രിയയിലും
പിതൃകൃയാപീഢനമേറ്റുന്മാദിനിയായി
പിരാകാതെയിണങ്ങിയലിഞ്ഞവൾ
പുരുഷനുമടിമയായാദ്യാന്ത്യംവരെ.

പൂർവമായിയുള്ളോരാ അണ്ഡജം
പ്രപഞ്ചത്തിലാദ്യാഭിവാഞ് ഛയാൽ
പിറവിക്രിയാകാര്യകാരണത്താലെ
പതിനാല് ലോകങ്ങൾ സാക്ഷിയായി.

പിറവിയേകുന്നേരമന്ത്യമായാലും
പിറവിയേകി പരിപാലിക്കാനുറച്ച്
പകലന്തിയോളമുണ്ണാതുറങ്ങാതെ
പിടയുന്നോരുള്ളവുമായെന്നുമമ്മ.

പകയോടെ ചീറ്റുന്ന പന്നഗത്തിനും
പകയില്ലാതെ തുണയാകാനെന്നും
പ്രവാളമായൊരുപയോധരാമൃതം
പ്രിയങ്കരമായെന്നുമെല്ലാമെല്ലാമായി.

പ്രാണേയമായാതരുണീമണികളാൽ
പടുത്തൊരാപ്രപഞ്ചകർത്തൃത്വമില്ലേൽ
പ്രണവവുംസീൽക്കാരവുമുത്ഭവിക്കില്ല
പൂരണമായുണ്ടാകില്ല ധർമ്മതത്ത്വവും.

പെണ്ണൊരുമ്പെട്ടാലോയുചിതമാകില്ല
പകയാലെരിയുന്ന ദഹനാഗ്നിയാൽ
പ്രഹരതയേറിയെരിഞ്ഞൊടുങ്ങും
പിന്നുണ്ടാവില്ലിവിടൊരുകരണങ്ങളും.

പ്രകൃതിദേവിയാലുള്ളയമദണ്ഡനത്താൽ
പ്രക്ഷോഭങ്ങളതികഠിനതയാർന്നങ്ങു
പരിച്ഛേദമുള്ളൊരാ പ്രളയത്താലന്ത്യം
പുൽനാമ്പുകളില്ലാത്തോരൂരായിടും.

പിന്നുള്ളതെല്ലാം ശൂന്യമായീടുമ്പോൾ
പിറവിയില്ലാത്തൊരു ഗോളമുരുണ്ടു
പഴുത്തുകരിഞ്ഞുണങ്ങിയപത്രത്തിൽ
പുഴുത്തമാംസങ്ങളും തലയോട്ടികളും.

അഡ്വ: അനൂപ് കുറ്റൂർ

By ivayana