രചന : രഘുകല്ലറയ്ക്കൽ.✍
ദൈവമേ കാത്തീടരികിലായാത്മ ബലമേകി,
ധന്യരാമൊരുമയാൽ കൈവിടാതങ്ങു ഞങ്ങളെ,
അബ്ധിയിൽ തോണിയായ് ജീവിത യാത്രയിൽ,
അരുളേണം നാവിക സ്ഥാനമവിടുന്നു തന്നെയാവണം.!
നിന്നിലെ സ്പന്ദനമായ് വന്നിടും ദൃക്കു പോലുള്ളം,
നീ തന്നെ ഞങ്ങൾക്ക് തമ്പുരാൻ മറ്റാരുമില്ല.
മായയും മഹിമയും നീയെന്നുമുള്ളിലുരുവാക്കിയു-
മാഴിയും തിരയിലുമാഴങ്ങളിൽ ഞങ്ങളെക്കാത്തിടേണം!.
സ്രാഷ്ടാവും സൃഷ്ടിജാലവും നിന്നിലല്ലോ,
സൃഷ്ടിസമഗ്രമനുഗ്രഹം, നീയല്ലാതില്ല ഗുരു ദേവാ!
സത്യവും നീതിജ്ഞാനവും വർത്തമാനവും,
സായൂജ്യമരുളും സത്യാനന്ദ മായാവിനോദവും നീയേ!,
ഭൂതവും ഭാവിയും നീയല്ലാതെ വേറില്ലോർക്കിൽ,
ഭഗവാനെ അങ്ങയെ പുകഴ്ത്തുന്നു, ജയിക്ക നീ!
ജയിക്ക മഹാദേവ ദയാനിധേ!ജയിക്ക ചിന്മയാ!
ജയ മഹിമയാൽ വാഴണം നിത്യം വഴങ്ങണം സൗഹൃദം!
★*
