” ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം അമൂല്യമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.. “”
ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നവരോട് നാം കാതിൽ ചൊല്ലി കൊടുക്കുന്ന മന്ത്രങ്ങളാണ് ഇവ. പക്ഷേ ഒരിക്കലും ഇത്തരം ഡയലോഗുകൾ ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കില്ല എന്നോർക്കണം. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചവൻ അവന്റേതായ ഇരുണ്ട ചിന്തകളുടെ ഒരു ഫ്രെയിമിൽ ആണുള്ളത്.
എല്ലാം തന്നെ നെഗറ്റീവ് ആയ ഒരു ഇരുണ്ട ഭൂഖണ്ഡത്തിലാണ് അയാൾ ഉള്ളത്.
നിങ്ങൾ പറയുന്നതെല്ലാം ഒരന്യഗ്രഹ ജീവി പറയുന്നതു പോലെയാണ് അവർ കേൾക്കുക.
ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പുള്ളവനെ പിന്നെ എങ്ങനെയാണ് നാം രക്ഷിക്കുക
കേൾക്കുക,കേൾക്കുക,കേൾക്കുക

ആദ്യം അയാളെ /അവളെ വളരെ സഹാനുഭൂതിയോടു കൂടി വേണം കേൾക്കാൻ.അവരുടെ ഫ്രെയിമിലേക്ക് ഇറങ്ങിവന്ന് ചിന്തിക്കണം.
നിങ്ങൾ കേൾക്കുക മാത്രമേ ആകാവൂ.ഒരു കാരണവശാലും പ്രതികരിക്കരുത്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ആളോട് ആത്മഹത്യ തെറ്റാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല.. ആത്മഹത്യ ചെയ്യാൻ എടുത്ത തീരുമാനം അയാൾ
24 മണിക്കൂറെങ്കിലും മാറ്റിവെക്കുകയാണെങ്കിൽ നിങ്ങൾ പകുതി വിജയിച്ചു എന്നർത്ഥം
തുറന്നു സംസാരിക്കുക

കേൾവിയുടെ ഒരു തലം കഴിഞ്ഞാൽ നിങ്ങൾക്ക് സംസാരിക്കാൻ തുടങ്ങാം വളരെ സഹാനുഭൂതിയോടു കൂടി വേണം സംസാരിക്കാൻ.ഒരിക്കലും അയാളെ /അവളെ കുറ്റപ്പെടുത്തരുത് ഇത്രയുമായാൽ പ്രൊഫഷണൽ സഹായം തേടണം ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജി കൗൺസിലറുടെയോ സഹായം തേടാവുന്നതാണ് ഇവരെയൊന്നും പെട്ടെന്ന് കിട്ടിയില്ലെങ്കിൽ തന്നെ ഹെൽപ്പ് ലൈൻ നമ്പറുകൾ ഉണ്ട്
അതിലൊന്ന് 1800-599-0019
ഒരാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ അയാൾ അകപ്പെട്ടിരിക്കുന്ന ചിന്തകളുടെ ഫ്രേമുകൾ തകർത്തേ പറ്റൂ..
നിരാശയുടെയും വിഷാദത്തിന്റെയും
ഇരുണ്ട നിലവറകളിലേക്ക്
പ്രതീക്ഷയുടെയും ഉൻമേഷത്തിന്റെയും പൊൻ വെളിച്ചം
തെളിക്കുവാൻ കഴിയട്ടെ..

പി. സുനിൽ കുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *