രചന : കണ്ണകി കണ്ണകി ✍
പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???
ആരാണ് വിവാഹത്തോടുകൂടി ഒരു ലോഡ് ഉത്തരവാദിത്തം എടുത്ത് തലയിൽ വെക്കാൻ ഇഷ്ടപ്പെടുന്നത്??
കെട്ടിയോനെ നോക്കണം,
അവന്റെ മാതാപിതാക്കളെ പരിചരിക്കണം, ഉണ്ടാവുന്ന കുട്ടികളെ നോക്കണം ഇനി ജോലിയുണ്ടെങ്കിൽ ജോലിക്കും പോകണം.. ആഹാ എന്ത് നല്ല ആചാരം അല്ലേ??? ചിലർക്കൊക്കെ ഇതൊക്കെ കെട്ടുകഥകൾ പോലെ തോന്നാം..
പക്ഷെ സത്യമിതാണ്.
ഒരു പുരുഷന് വിവാഹം കഴിഞ്ഞാൽ അവന്റെ വീട് ഉപേക്ഷിക്കേണ്ടി വരുന്നില്ല, അവന്റെ സൗഹൃദ വലയങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നില്ല,
അവന്റെദിനചര്യകളിൽ മാറ്റം വരുത്തേണ്ടി വരുന്നില്ല, പുരുഷന്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യത വരുന്നില്ല..
പക്ഷെ ഒരു പെണ്ണ് അവളുടെ ദിനചര്യകളിൽ മാറ്റം വരുത്തി,മറ്റൊരിടത്ത് താമസിച്ചു കൊണ്ട് പുതിയ ആളുകളെയും അന്തരീക്ഷത്തെയും adjust ചെയ്ത്,മുൻപുണ്ടായ സ്വാതന്ത്ര്യം ഭാഗികമായോ പൂർണമായോ നഷ്ടപ്പെടുത്തിക്കൊണ്ട് ജീവിച്ചു തുടങ്ങണം. പ്രസവത്തോട് കൂടിയുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ ഒറ്റയ്ക്ക് deal ചെയ്യണം..
പെണ്ണിനെ അതൊക്കെ ചെയ്യണം, ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകും എന്നൊക്കെ condition ചെയ്ത് വളർത്തിക്കൊണ്ട് വരികയും ചെയ്യും. ജോലി ഉള്ളവരും, ജോലി ഇല്ലാത്തവരും ഒക്കെ പലതും സഹിക്കുന്നുണ്ട്. സഹിക്കാത്തത് ഇതൊക്കെ ഒരു ബിസിനസ് ആയി കാണുന്ന സ്ത്രീകൾ മാത്രമാണ്.
ഈ വിവാഹത്തോട് കൂടി എനിക്കെന്ത് ലാഭമാണ് ഉള്ളതെന്ന് സ്ത്രീകൾ ചിന്തിച്ചു തുടങ്ങുക. ഇപ്പൊ ഉള്ളതിനേക്കാൾ സ്വാതന്ത്ര്യം??
Financial freedam??
ശാരീരിക സുഖം??
മാനസികോല്ലാസം??
നല്ല ബന്ധങ്ങൾ??
Companionship???
മനസമാധാനം??
ഇതൊന്നും ഇല്ലേ???
ഇല്ലെങ്കിൽ ഈ ബിസിനസിനോട് no deal പറയുക..
വിവാഹം രണ്ട് പേര് തമ്മിലുള്ള companionship ആണെന്ന ബോധമുള്ള ആളിനെ തിരഞ്ഞെടുക്കുക..
രണ്ട് പേരും
അവിടുന്നങ്ങോട്ട് പരസ്പരം സഹകരിച്ചു, സ്നേഹിച്ചും ഒരുമിച്ചു വളരുക..
അല്ലാത്ത ഒരു ബന്ധവും സ്ത്രീകളെ നിങ്ങൾക്ക് നല്ലതിനുള്ളതല്ല…
Open your eyes and be independent 🔥❤️🫂
NB:toxic relationship ൽ ഉള്ള പുരുഷൻമാർക്കും ഇതെ അവസ്ഥ തന്നെയായിരിക്കും. തിരിച്ചറിയുക, പ്രതിരോധിക്കുക 👍