വാരനാരിയണിഞ്ഞൊരുങ്ങിയിരവിൽ
വഴിപോക്കരേ കാത്തുനില്പുണ്ടെങ്ങും
വസനമെല്ലാംവെട്ടത്തുവെട്ടി തിളങ്ങുന്നു
വനചരരോയൂക്കരോയണഞ്ഞെങ്കിൽ?

വിശാലമാമുലകത്തേയാനന്ദകരണം
വരേണ്യയാമവളിവിടില്ലായിരുന്നെങ്കിൽ
വേദയിലാസ്വദിക്കാനുത്തമയായൊന്നില്ല
വേണമാർക്കും ; ആരുമറിയാതടുത്തായി.

വിടനവൻ ഒളികണ്ണാലെത്തി നോക്കും
വട്ടം കറങ്ങി നിന്നാംഗ്യം കാട്ടി വിളിക്കും
വന്നാലെവിടെയും വിരിവെക്കാനായി
വിജനമാമിടങ്ങൾ മണിമാളികയായിടും.

വന്നവരുഷ്ണിച്ചെത്രയെത്രഅടിച്ചാലും
വെറുതേ കിടന്നവൾ ചിരിച്ചു മരിക്കും
വേഗതഒന്നും ആവില്ലവൾക്കുത്തമം
വീരമാരുമണച്ചൊരുവിധമാകുമന്ത്യം.

വിഷസർപ്പത്തേപ്പോലവളലറുന്നത്
വിശപ്പകറ്റുവാനായുള്ളവഴിക്കായി
വിലങ്ങായാലും തുണിയഴിക്കുന്നത്
വേണ്ടതിലധികം ധനമുണ്ടാക്കാൻ.

വാകത്തണലിലും പാറമടയിലുമായി
വിടന്മാർക്കായി നടുവൊടിക്കുമ്പോൾ
വെറുപ്പെല്ലാമലിഞ്ഞവരുന്മത്തരായി
വെളിവില്ലാതെയന്ത്യമാനന്ദിക്കുന്നു.

വിശ്വാസമൊന്നുമതിലേയില്ലൊട്ടും
വ്യാജമായതുമില്ല; വ്യാകുലതയുമില്ല
വെറുതേവിത്തത്തിനായി വേഷംകെട്ടി
വൈരമൊഴിഞ്ഞുള്ളൊരാശോകരസം .

വൃദ്ധരുമുണ്ടവൾക്കെണ്ണിപ്പറയുവാൻ
വെള്ളക്കുതിരയെപ്പോലൊന്നിനുമാകില്ല
വെള്ളച്ചാലൊഴുക്കാനായൊരുപായം
വിരുതാലുള്ളൊരൊളിസേവനത്തിനും.

വരേണ്യനുമുണ്ടൊരാക്രാന്തമകമേ
വേദനിപ്പിക്കുന്നു സുരതവേളയിൽ
വഴിവിട്ട ആയുധങ്ങളായിപ്പല്ലുകളും
വലിഞ്ഞുമുറുകുമ്പോൾ നഖങ്ങളും.

വേണീതല്പത്തിലലിയും കശ്മലർക്ക്
വിധവയായാലും പഥ്യമായി ഉള്ളിൽ
വാലാകണമവളാരോരുമറിയാതെ
വന്നാലോയവനതു സുഖജാലമായി.

വലയെറിയാൻ വഴിനീളെയായുണ്ട്
വഴിപോക്കരെല്ലാമൊരുമിക്കുമിടം
വശീകരിക്കാനുംവാണമടിക്കാനും
വളയ്ക്കാനും; പ്രീണിപ്പിക്കാനുത്തമം.

വജ്രായുധമാണു സ്ത്രൈണകാന്തികൾ
വിത്തുകാളപ്പോലുള്ളവനോമേഹനം
വിസ്തരിച്ചൊന്നു ക്രീടിച്ചാസ്വദിച്ചാൽ
വൃന്ദാവനത്തിലാണെന്നു തോന്നും.

വൃഷപതിയുമുന്മാദത്തിലാറാടുമ്പോൾ
വേളിയായുമയുംഅമലഗംഗയുമടുത്ത്
വേഴ്ചക്കായാരുമാകാമിംഗിതത്താൽ
വിടില്ലൊട്ടും കാമാന്തകനും കഴപ്പുണ്ട്.

വാദിക്കും കപടസദാചാരിക്കുമുള്ളിൽ
വേശ്യയിലഭയത്തിനായഭിവാഞ്ചയുണ്ട്
വനിതവേർപ്പെട്ട് വശക്കേടായ പുരുഷന്
വശഗയായൊരുമ്പെട്ടവളാശ്വാസമായി.

വരേണ്യരാമേതുസദസ്യർക്കുമടുത്തായി
വേണ്ടപ്പോലെ അലിയാനായിണവേണം
വിരുതില്ലാത്തൊരു ക്ലീബനുമുണ്ടാശയേറെ
വീഴുമതിൽഭിന്നശേഷിക്കാരുമറിയാതെ.

വാഹിനീപതിക്കുംകേളിക്കായുള്ളിൽ
വേണമാകൃഷ്ടരാം കാന്തീമണികളെ
വേഴ്ചക്കൊത്തൊരാസ്വാദനത്താൽ
വല്ലകീസുമുഖയാംപുഞ്ചയുമുത്തമം.

വേശ്യക്കെന്നാലുളളിലുള്ള ആശവേറെ
വേദിയിലിരുന്നുത്തമപ്പുരുഷനാലെ
വരിച്ചൊരാവരണമാല്യത്താലെന്നും
വാഴേണം കളങ്കമില്ലാതുത്തമയായി.

വരിച്ചവനെന്നാൽകൃതാർഥതയാൽ
വേറാർക്കും പിന്നവൾ കൊടുക്കില്ല
വാഴുമെന്നും അവൾ പതിവ്രതയായി
വിശ്വസിക്കാമറുതിയാകും വരേക്കുo.

വരണമാല്യബന്ധനമെന്നവൾക്കില്ല
വാഴുമവളടിമയായിപ്പുരുഷനൊത്ത്
വേദനയില്ലാതെ കലഹങ്ങളില്ലാതെ
വാശിയോടലിഞ്ഞലിഞ്ഞന്ത്യത്തിലും.

വേറുള്ളകുലമങ്കമാർക്ക്പ്പുരുഷാലയം
വലയിട്ടുള്ള കാരാഗ്രഹമാണെന്നും
വാണിയാൽപുരുഷസ്തുതിസൂക്തം
വാസ്തവമല്ലാത്തൊരുനുണതന്നെ.

വിവരങ്ങളായേറെയനുഭവപാഠങ്ങൾ
വിവരിച്ചു പഠിച്ചീടിലെന്നുമുത്തമമായി
വേശ്യയോളമുയരാനൊരു നാരിയില്ല
വാഴ്ത്തേണമവളേയാദർശവതിയായി.

സമർപ്പണം : കപടസദാചാരികൾക്കായി

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *