രചന : പ്രകാശ് പോളശ്ശേരി ✍
അമ്പാടി തന്നിൽ മേവുംകണ്ണൻ്റെ
മാതുലക്കുറുമ്പോർത്തിടേണം
പിന്നെ തുടർന്നതിൽപ്പരം
കുറൂരമ്മക്കു നൽവതു നൽകുവാനും
ഈരേഴു ലോകം കാണിക്കാനായിട്ടു
നൽ പോറ്റമ്മക്കുനൽകിയ കാമ്യമെത്ര
ആവോളമാസ്വാദനംനൽകുവാന്നൂ ,
തുന്ന മുരളിക തന്നുടെ ഭാഗ്യമെത്ര
ധീരനാം നീതന്നെ പൂതന മാറിടം
ഊറ്റിക്കുടിച്ചതുമോർക്കവേണം
ഇച്ഛയിലൊത്തിരി കാര്യങ്ങൾ ചെയ്യുമ്പോ
ആ ,ച്ച്യുതി പോവാതെ നോക്കുന്നുണ്ട്
എങ്കിലും നീയൊന്നു പെട്ടു പോയല്ലോ മാധവാ ,
സ്വമന്തകകാര്യത്തിലന്നു കണ്ണാ
പിന്നെ പാഴ്വാക്കു പറയാതെ പ്രാകിയ ഗാന്ധാരീ,
ഇത്രകടുപ്പം വേണ്ടായിരുന്നു
ഒരുയുഗമവസാനമെന്നാകണമെന്ന
നിയതി നീക്കിയ കരുക്കളാണോ
ജാരാ. തന്ന,മ്പിനാൽ പ്രാണൻ
വെടിയാൻപിന്നെന്തിനാ,ഭാൽകാ,
യിലെത്തിയതു കണ്ണാ ,
‘ജാരാ,ക്കുമുണ്ടാകാം പൂർവ്വസൂരികഥകളും
അല്ലെങ്കിലങ്ങനെ ആവതില്ല
ദേവീനന്ദന യശോദ പോറ്റിയ
അമ്പാടി വാഴിയകണ്ണാ ഭഗവാനെ
ഓരാതെ ചെയ്തോരപരാധമൊക്കെയും
പാരാതെ തീർത്തെന്നെ കാത്തിടേണേ !
✍️
Pic കടപ്പാട് Devi
ജാര- ശ്രീകൃഷ്ണ അമ്പിനാൽ വധിച്ച വേടൻ
ഭാൽകാ- ഗുജറാത്തിലെ ഈ സ്ഥലത്തെ വൃക്ഷച്ചുവട്ടിൽവച്ചാണ് ശ്രീകൃഷ്ണൻ മരണപ്പെട്ടത്
ഓരാതെ – ആലോചിക്കാതെ
പാരാതെ – താമസിക്കാതെ/വേഗത്തിൽ
