അകമേ ദുഃഖം, പുറമേ ചിരി,
അറിയാതൊരു പൊയ്മുഖമായി.
നടനമല്ലോ, എല്ലാവരുമങ്ങനെയോ,
വേണ്ടിവരുമ്പോഴണിയുന്നു പൊയ്മുഖം.

സന്തോഷത്തിൻ്റെ നിറമുള്ള പൊയ്മുഖം,
സമാധാനത്തിൻ്റെ വെള്ള പൊയ്മുഖം,
സ്നേഹത്തിൻ്റെ തുടുത്ത പൊയ്മുഖം,
ഇരുട്ടിലെ ഭയത്തിൻ്റെ കറുത്ത പൊയ്മുഖം.

കഥകൾക്കു വേണ്ടിയല്ല, ജീവിതം
കളിയല്ലല്ലോ, നേരംപോക്കുമല്ല,
വേണ്ടി വരും ചിലപ്പോഴെല്ലാം,
സത്യം മറയ്ക്കാൻ, മനസ്സു മറയ്ക്കാൻ.

ഒരായുസ്സിലെ അഭിനയം,
കളി തീരുന്നതു വരെ;
അത് കളിക്കാൻ നമ്മൾ
കഴിയുന്നത്ര ശ്രമിച്ചുകൊണ്ടിരിക്കും.

അഴിച്ചുവെക്കണം പൊയ്മുഖം,
അകന്നുപോകും നിമിഷത്തിൽ
തനിച്ചാകും ഇരുട്ടിൻ്റെ കോണിൽ,
പറയണം മനസ്സോടുമാത്രം കഥകൾ

ബിസുരേഷ്കുറിച്ചിമുട്ടം

By ivayana