രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍
(ഓർക്കുക…….പാടൂ….ഇതുംകൂടി…..)
ഓർക്കുവാൻമാത്രം നമുക്കാകണം
ഓർത്തിരിക്കാൻ നമുക്കാളുവേണം
ഓർക്കുവാൻമാത്രം നമുക്കാകണം
ഓർത്തിരിക്കാനുള്ള മനസ്സുവേണം
ഓർമ്മയിൽ ഒരുനേർത്ത തിരകളുണ്ട്
ഓർമ്മയിൽ കടലിരമ്പങ്ങളുണ്ട്…..
ഓർമ്മയ്ക്ക് കൂട്ടിന്നു പ്രകൃതിയുണ്ട്
ഓർമ്മക്കൊരായിരം വഴികളുണ്ട്….
ഓർമ്മയ്ക്ക് കണ്ണുനീരൊപ്പമുണ്ട്
ഓർമ്മയ്ക്ക് കളിചിരിക്കാലമുണ്ട്….
ഓർമ്മക്കോരോർമ്മപ്പെടുത്തലുണ്ട്
ഓർമ്മക്കൊരേകാന്ത വാസമുണ്ട്.
ഓർക്കുവാൻമാത്രം നമുക്കാകണം
ഓർമ്മക്കൊരായിരം കൺകളുണ്ട്
ഓർക്കുവാൻമാത്രം നമുക്കാകണം
ഓർമ്മയിൽക്കേൾക്കുന്ന ശബ്ദമുണ്ട്.
ഓർമ്മക്കൊരൊറ്റപ്പെടുത്തലുണ്ട്
ഓർമ്മക്കൊരോർമ്മക്കുറവുമുണ്ട്
ഓർമ്മയ്ക്ക് ഓർമ്മകൾ ഓർത്തെടുക്കാൻ
ഓർത്തിരിക്കാനുള്ള കഴിവുമുണ്ട്
ഓർക്കുവാൻമാത്രംനമുക്കാകണം
ഓർത്തിരിക്കാൻ നമുക്കാളുവേണം
ഓർക്കുവാൻമാത്രം നമുക്കാകണം
ഓർത്തിരിക്കാനുള്ള മനസ്സുവേണം…..