ഞാൻ ജനിച്ചപ്പോയെ വയസ്സനായിരുന്നു.
മുട്ടിലിഴഞ്ഞു നീങ്ങി അമ്മ യുടെയും
അച്ഛന്റെയും കൈവിരലുകൾ പിടിച്ചു
ചുമരുകൾ പിടിച്ചു നടന്നു.
ചുവരുകൾ ഊന്നു വടി കളായി
ഞാനെൻ്റെവയസ്സിലേയ്ക്ക് നടന്നു .
ഭക്ഷണം ക്ഷണികജീവനെ
താലോലിച്ചു വളർത്തി
നട്ടെല്ലിന് ഉറപ്പു കൂടി കൂടി
തണ്ടെല്ലിന്റെ ബലം ബാലനായി
ബലവാനായി.;
എന്നെ
താങ്ങി നൃത്തി നൃത്തം ചെയ്യ്തു.
കൊഴിയുന്ന പല്ലുകൾ സ്ഥാനം തെറ്റി
വളർന്നു തിളങ്ങി.
നവജനങ്ങൾ വണങ്ങിനിന്നു
പുഞ്ചിരി മറുമൊഴി യായി.
പ്രണയം പൂവണിഞ്ഞു
സകല പൂക്കളിലും നിറഭേദങ്ങളില്ലാതെ
ചുംബനം നിറച്ചു തന്നോടുള്ള കടമ നിർവഹിച്ചു.
പറന്നു പോയപറവകളിൽ
സ്വയം പട്ടം പണിതു സൂര്യനെ പ്രണയിച്ചു .
നിലാവിന്റെ തണലിൽ മധുരധരങ്ങൾ
നുകർന്നു നെറുകയിൽ മഞ്ഞപ്രസാദം ചാർത്തി.
നീയെന്റെ പ്രണയത്തെ സ്വീകരിച്ചു നിറയുന്നു
പൂക്കുന്നു കായ്ക്കുന്നു.
ഈ വസന്തവും ശരത്തും
നിന്റെ കുളിർ കാറ്റായി
ഓലഞാലികൂടുകളിൾ ഊഞ്ഞാൽ
കെട്ടി,
നീ നിദ്രാവിഹീനയായി
നക്ഷത്രങ്ങളുറങ്ങുന്ന മാമ്പൂകണ്ണുകളെ
പ്രണയിച്ചു
വെയിലിൽ കുയിലായി പാടി
രാക്കുയിലിനു കൂട്ടായി .
ചിറകുകൾ മുളച്ചു ഭാരം കുറഞ്ഞ്
ധൂമപടലങ്ങളായി,
നീ കാറ്റിന്റെ നിറവും മണവുമായി.
കാറ്റു കടലിനെ പ്രണയിച്ചു നിന്നിൽ
പ്രണയമാകും തിരയലകൾ നിറച്ചു .
തീരം നീഹാരബിന്ദുക്കളാൽ നിറഞ്ഞു
നീ വരച്ചിട്ട നിന്റെ പേരുപോലും മായ്ക്കപ്പെട്ടു.
തീരത്തു നീ കാത്തു നിന്നാകാലമത്രയും
നീ യൊരു വഴിവിളക്കായിമാറി .
ദിശ തെറ്റാതെ കപ്പലുകൾ വഴിമാറി
ലോകം ചുറ്റി.
നീയായി തെളിഞ്ഞു കത്തി
നീ ഒരു ഇന്ധനം തീരാത്ത കപ്പൽ
ഞാനതിൽ വെറും വടക്കു നോക്കിയും
നീ ദിശാബോധമുള്ള ദേശാടനകിളിയും.
കാലങ്ങൾക്ക് അതീതമായി പറക്കാൻ
കഴിവുള്ള കുരുവിയും നീ തന്നെ.
നീ യൊരു “ആർട്ടിക് ടേൺ “
മരണഭയം ഒട്ടും ഇല്ലാത്ത ദേശാടനകിളി.
കാലം കടന്നു പോയി
എനിക്കു ചില്ലകൾ പൂത്തു തളിർത്തു
കാലം
സ്വതന്ത്രമായ ചില നിലപാടിൽ ഇലകൊഴിക്കുന്നു.
വിത്തുകൾ മുളക്കുന്ന കോശങ്ങളിൽ നമ്മൾ
ഒളിക്കാൻ തുടങ്ങിയിരിക്കുന്നു.
കാലങ്ങൾ കടന്നുപോയി
വൻമരമായി നമ്മൾക്കുവേരോടും
നമ്മളായിരങ്ങളുടെ തണലാകും
ആയിരങ്ങളുടെ വീടായി മാറി
മണ്ണിനു സംരക്ഷണ ഭിത്തി പണിയും.
കാലടിയിൽ മണ്ണു കരഞ്ഞുമാറി
ഊന്നുവടി വെട്ടിമിനുക്കി വെള്ളികെട്ടിയ
സിംഹ പ്രൗഡിയിൽ തലയുയർത്തി
നമ്മൾ ഒന്നായിരിക്കുന്നു
പല്ലുകൊഴിഞ്ഞ സിംഹങ്ങൾ
ഇപ്പോഴും രക്തം ചവച്ചു തുപ്പുന്നു.
ഞാൻ നിന്റെ ചുമലിൽ നിന്നും
കൈൾ എടുത്തു മാറ്റട്ടെ
ചുറ്റും തിമിര കണ്ണുകൾ
എന്നെ
ഗാന്ധിജിയായി തെറ്റിധരിച്ചാലൊ .
നഗ്നമേനിയിൽ
ഒരു തുണി വിരിക്കട്ടെ
കാലുകൾ നീട്ടിവലിച്ചു ഞാൻ
എന്നിലേയ്ക്കു മാത്രമുള്ള ദൂരം തേടട്ടെ.

ശിവദാസൻ മുക്കം

By ivayana