രചന : ബിനു. ആർ.✍️
മാനത്തെല്ലാമോടിക്കളിക്കുംമേഘ-
ശകലങ്ങളിൽ മറിമായത്തിൽ
നേർത്തചില്ലിന്മേലാപ്പുപോൽ
മറഞ്ഞുകിടക്കും പ്രദൂഷണങ്ങൾ
കനക്കുമ്പോൾ വെണ്മയുള്ള മലരുകൾ
നീലനിറത്തിൻവൈഷമ്യം കനത്ത
മഞ്ഞിലും നേരറ്റുവാടിവീഴുന്നതുകാണാം.
എല്ലാ ചിരിനിറയും നൽചിന്തകളിലും
പാൽചിരിതൻ ഫുല്ലമാലകൾ
വിരിയവെ,മനസ്സിൻചില്ലകളിൽ
നേർവർണ്ണനിറങ്ങൾ വാടിക്കൊഴിയും
നേരിൻനന്മകളാൽ,അല്ലലുകളുടെ
മാറാപ്പിൽനിറഞ്ഞു കാണാം.
അകലങ്ങളിൽകാണും വെണ്മകൾ,
ചെതുമ്പലുകൾപോൽ,
വെളുത്തമേഘശകലങ്ങൾക്കിടയിൽ
കൊഴിഞ്ഞുപോകും നേരിൻനന്മതൻ
ചിരി, അറിയാചിന്തകളുടെ
പൊരുത്തക്കേടിൽ അണയാസാന്ത്വന-
പൊരുളിൽ നിറഞ്ഞുകവി-
ഞ്ഞൊഴുകുന്നതും കൺനിറയെ കാണാം.