(സമർപ്പണം: പ്രജാസഭയിലെ
പൂവാലന്മാർക്ക് )
കറവക്കാരൻ മണിയൻപിള്ള
കമ്പിക്കഥയുടെ
രാജകുമാരൻ
കറവകഴിഞ്ഞ്
കഴുകിയ പാത്രം
വെയിലിൽ വച്ചും
പതിവു കണക്കെ
നാലും കൂടും കടയറ മുക്കിൽ
മാവിൻ ചോട്ടിൽ
മെത്താണത്തിൽ
നീട്ടി നിവർത്തിയ
പത്രത്താളിൽ
അശ്ലീലത്തിൻ
കമ്പിക്കഥകൾ
മുക്കിനു മുക്കിനു
പരതിനടന്നു….
ശ്രോതാക്കൾ
മണിയൻപിള്ളയുടെ
താത്ത്വികാവലോകനത്തിനായ്
ചെവികൂർപ്പിച്ചു
ഒമ്പതാംനാളിലെ
ഡെക്കാമറൻ കഥപോലെ
പ്രജാസഭയിലെ
കുലീനന്മാരുടെ
അഗമ്യഗമനങ്ങൾ
സദാചാര സദൃശ്യ
സുവിശേഷങ്ങൾ
പറഞ്ഞു തുടങ്ങി….
വിവരണം – 1 (Demonstration)
കാമം കലഹം
മദപ്പാട് മൂർച്ചിച്ച
കല
പ്രണയശരീരം
പ്രളയശരീരം…
പതിനാറാംരാവിലെ
ചാറ്റ്:
ഗജ
കാമിനി
മോഹിനി
ശംഖിനിമാരുടെ
പിടയുന്നചുണ്ടിന്
നുണക്കുഴി കവിളിന്
വിഷബാധ….
ബൈബിൾ ഉദ്ധരണി:
പ്രേമത്തെ കെടുപ്പാൻ
നദിയിലെ ജലവും പോരാ…
പ്രേമം മരണം പോലെ
ബലമുള്ളതും
പത്നീവ്രതശങ്ക
പാതാളം പോലെ
കടുപ്പമുള്ളതുമാകുന്നു…
ആലോചനാവിഷയം – 1 (Proposition)
മദപ്പാട്
ജീവിതത്തിനും
ഭ്രാന്തിനുമിടയിലുള്ള
അനുഭൂതി…
വ്യഖ്യാനം – 1 (Explanation )
അഭിജാതമായ
കാമ ജ്ഞാനം ;
വിജ്ഞാനത്തെക്കാൾ
വാസനാസിദ്ധി….
ജയേച്ഛ – 1 (Emulation)
ഗജകാമിനികൾ
മദപ്പാട്
മണം
മദഗന്ധം;മധുരഗന്ധം
ഇളംകൊമ്പന്മാർ
മുൻ മദം
പിൻ മദം
കലഹം
കൊമ്പുകോർക്കൽ
മദപ്പാടിന്റെ
കാല്പനിക മൂർച്ച…
ആലോചനാവിഷയം – 2
മുട്ടിനോക്കും
ചക്കയരക്കാണ്
ഒട്ടിയാൽ തീരും
നിന്റെ കഥ…
വിവരണം – 2
ശാപനിന്ദകളാൽ നാറും
നിന്റെ
നറുമണം പൂത്ത മദപ്പാട്…
വിശുദ്ധന്മാരുടെ വിധിയാൽ
എല്ലാ ശാപങ്ങളും
നിന്നിൽ പതിക്കും
കുറ്റവിചാരണക്ക്
എല്ലാ കൂതറകളോടൊപ്പം
മാലാഖമാരുമെത്തും
നിവൃത്തിയില്ലാതെ
ദൈവം
നിന്റെ വരിയുടയ്ക്കും…
ജയേച്ഛ – 2
മദഗന്ധം
മത്തഗജത്തിനു ചുറ്റും
പറക്കും ശലഭങ്ങൾ
ഋതുമതികൾ….
വ്യാഖ്യാനം – 2
മദഗന്ധം
രതി മൂർച്ച
അതിരൂക്ഷം
ചിന്നംവിളി;
കാടിളക്കും ചാറ്റ്
മണമൊഴു മഴ
പെയ്തുതിമിർക്കും
മേച്ചിൽമേടുകിളിർക്കും
നാട്ടിലെ നിപുണർ മറക്കും
തോട്ടിപ്പാടുകൾ
മുള്ളിൻ ചങ്ങല
ഓർക്കും
കാട്ടിലെ മദജലസ്മരണകൾ…
വിവരണം -3
വരും
കാട്ടിൽ മഥിക്കും
ഗജകാമികൾ
കാറ്റിലൂതി പറത്തും
നീ
ചാറ്റിൻ മദസുഗന്ധം
കരളിൽ കനവുകൾ
മേഘസന്ദേശം…
ജയേച്ഛ -3
മൂർച്ചകൂട്ടി
മദസുഗന്ധം ചാറ്റും
ഊക്കൻമദയാനകളുണ്ട്
നിന്റെ ഊരിൽ
തോറ്റുപോകരുത്
ആഞ്ഞ് ചാറ്റുക
ദീർഘശ്വാസത്തിലും
മൂർച്ച കൂട്ടുക
മദപ്പാടിൻകാമലീലകൾ
മോഹമുഗ്ദ്ധമാം
ഉന്മാദകേളികൾ…
ആലോചനാവിഷയം-3
മണം
മറക്കില്ല
ഋതുമതികൾ…
ചാറ്റ് നീണ്ടൊരു
മേച്ചിൽപ്പുറമാണ്;
മദപ്പാടിൻ നീറ്റലിൽ…
വ്യാഖ്യാനം – 4
ഇണക്കോഴികൾ
താനേ അടുക്കും;
ചാറ്റിൽ
തിരിഞ്ഞു കൊത്തും;
മുട്ടരുത് അടക്കോഴിയെ…
(സമർപ്പണം – ‘പി’ )
കുലീന ഭ്രൂണഹത്യ;
കല
കുലമഹിമ…
(സമർപ്പണം – ‘ ചുള്ളിക്കാട് )
തർക്കയുക്‌തി – 1 (Scholium)
കറവക്കാരൻ
മണിയനു മുന്നിൽ
തോറ്റു പോകും
ഫ്രോയിഡ്…
കണ്ടിട്ടുണ്ടോ
കരമന ആറ്റിൽ
ആനനീരാട്ടം;
മദച്ചൂടാറിത്തണുക്കുവോളം…
ആനക്കാരൻ മുങ്ങുമ്പോൾ
ആന കൂനി നിവരുന്നു
മുൻ മദപ്പാടിൻ
മുന്നടയാളങ്ങൾ
മുന്നേ കണ്ടവൻ
ഉദ്ധാരണ ലിംഗത്തിൽ
മുഷ്ടിയമർത്തി ഞെക്കുന്നു
ഉന്മാദത്തിൻ
മദഗന്ധം
കരമന ആറ്റിൽ പടരുന്നു…
ആനത്താരകൾ മായുന്നു
കാമിനിമാരെ മറക്കുന്നു….
ആലോചനാവിഷയം – 4
പ്രജാസഭയിലെ
വലിയകോയി (കോഴി)
തമ്പുരാനോട്
സങ്കടമുണർത്തിച്ചാലോ…?
വഴിയടഞ്ഞ
സഹ്യസാനുഭൂപടം….
മദപ്പാടുകണ്ടാൽ
ഗജകാമിനികൾ
തൊട്ടുരുമ്മാതെ
ഓടിയൊളിക്കാൻ
കാടുണ്ട്, ഗഹ്വരങ്ങളുണ്ട്
മത്സ്യ-മാംസാദി
മൃഷ്ടാന്നങ്ങൾ
ഭ്രഷ്ടരായ
യോഗിമാർക്ക്….
തമ്പുരാനേ
കനിവുണ്ടാവണമേ….
കാട്ടിൽ കേറ്റാൻ
കൊള്ളരുതാത്ത
നാട്ടാനകൾ ഉള്ളൊരു സഭയിൽ
അഞ്ചാം കാലിനു *
മൂർച്ചവരുത്തിയ
ആനകൾ വന്നും
പോയുമിരിക്കും
ആനത്താരകളുള്ളൊരു
സഭയിൽ
കമ്പമുള്ള പെൺഗജങ്ങളെ
ഇമ്പമുള്ള മണങ്ങളോർത്ത്
മദപ്പാടുകണ്ടാൽ
മദച്ചൂടാറ്റി
മതിഭ്രമം മാറ്റാൻ
കെല്‌പുള്ള
പാപ്പാനെ വരുത്തേണേ….
തമ്പുരാനേ
അങ്ങാണല്ലോ
സഭയുടെ
ഒന്നാം പാപ്പാൻ…
ഉപസംഹാരം
പത്രത്താളുമടക്കി –
യെണീറ്റു
കമ്പിക്കഥയുടെ
രാജകുമാരൻ;
കറവക്കാരൻ
മണിയൻപിള്ള
കഥ കേട്ടവർ
ഒറ്റശ്വാസത്തിൽ
മൊഴിഞ്ഞു:
“അണ്ണാ….നമിച്ചു. “
* * *
ആനയുടെഉദ്ധരിച്ച ലിo ഗം – നാട്ടുമ്പുറത്തെ ഒരു നർമ്മ പ്രയോഗം

ജയനൻ

By ivayana