സർഗ്ഗചേതന രാസസാഗര-
തീരംതാണ്ടി സമീക്ഷിക്കുന്നേരം
വീണുപോയീസാഗരമാലയിൽ
ആകെമുങ്ങിക്കുളിരൊന്നാകുവാൻ
അല്പംമോന്തി നീന്തിനീരാടവെ
എപ്പൊഴോ തീരത്തണഞ്ഞുപോയി
സമയകാലത്തിനപ്പുറമേറി
അലിഞ്ഞുപോകെ,യാത്മനീലിമേൽ
കാണ്മുഞാനൊരുദിവ്യഭൂമിയെ
നിരന്തരശ്മശാന ഭൂമിയെ
ഇരുളുവന്നു പൊതിയുന്നേരം
നിശാശലഭം നൃത്തമാടുന്നു
ചീവീടിൻമഹാ വന്യഗാനങ്ങൾ
പരേതസ്വപ്ന നൃത്തനൃത്യങ്ങൾ
കുശുമ്പുമൂത്തവാസരം വന്നു
മഞ്ഞുരുക്കി മലർവിരിയിച്ചു
മലരുപൂത്ത കിനാവുകളിൽ
പൂർവ്വികൻവന്നു, പുനർജ്ജനിച്ചു
ശ്മശാനഭൂതി നിലനിർത്തുവാൻ
കരുപ്പിടിപ്പിക്കാൻ ജീവിതങ്ങൾ
രാവുവന്നുതലോടുന്നു വീണ്ടും
പകലുവന്നുതഴുകി പിന്നേം
ആണ്ടു ഞാനെൻ്റെ ജീവവെട്ടത്തിൽ
ആത്മയാന പരിവേഷത്തിലെൻ!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana