രചന : സജീവൻ പി തട്ടേയ്ക്കാട്ട് ✍
അറിവിൻ്റെനെറിവുകൾ
നിറുകയിൽതീർത്തിടാം
അകത്തിന്പകരുവാൻ
അണയാത്തവെളിച്ചമായ്
അക്ഷരവെളിച്ചത്തിൻ്
ചെരാത് തെളിച്ചിടാം…
അണയാത്ത ദീപമായിനി
അവനിയിൽനിറയ്ക്കുക
അറിവിൻ്റെ കേദാരങ്ങളിൽ
അംശുവായ് വിതറിടാം….
അക്ഷരമുറ്റത്തിലിന്ന്
പുത്തരിക്കതിരുകൾ
ഹരിശ്രീയിൽ വിതറുന്ന
ക്ഷരമില്ലാമണിമുത്തുകൾ!
അറിവിനെയറിയുകയറിവായ്
മാതാ,പിതാ, ഗുരു ,ദൈവം
മഹിമയിലെന്നുംമമതയായ്
മറക്കാതിരിക്കട്ടെപുണ്യമായ് !
അക്ഷരകൂട്ടങ്ങളെയാവോളം
പാനംചെയ്യാമൊരുരനാളിലും
തീരാത്തയക്ഷയപാത്രമല്ലോ
വിദ്യയുടെ പാനപാത്രം..
അണയാത്തചെരാതിനായ്
തെളിമയാം മനസ്സിനാൽ
കൊളിത്തിടാമീകൈത്തിരി –
യമ്മതൻതിരുസവിധത്തിങ്കൽ…
