രചന : ഷാജി പേടികുളം✍
കൊട്ടിക്കളികൾ
കഴിഞ്ഞൂ
ബാലറ്റു പെട്ടികളൊ-
ക്കെയൊരുങ്ങീ.
സ്വൈര്യത നഷ്ട
പ്പെട്ടോരാഴ്ചകൾ
പെട്ടെന്നങ്ങനെ പോയീ.
പാർട്ടിക്കാരുടെ
വാഗ്ദാനങ്ങൾ
മുറ്റം നീളെ കിടപ്പൂ.
തൊട്ടു തലോടി
ചേർത്തുപിടിച്ചവർ
വോട്ടുകൾ ചോദിക്കേ
പരിചയമില്ലാ മുഖത്തു
നോക്കി പകച്ചു
നിൽക്കുമ്പോൾ;
തിരക്കുകൂട്ടി പായുകയായി
ഇരകളെത്തേടി.
കാടുപിടിച്ച പാതകൾതാണ്ടി
കുണ്ടുംകുഴിയുംചാടിനടന്നു
വോട്ടുകൾ തേടി
വിയർത്തു കുളിച്ചു
പാവം നമ്മുടെ
നേതാക്കൻമാർ.
ഉള്ളിൽ പൊന്തിയ
രോഷമമർത്തി
ചുണ്ടിൽ വിരിഞ്ഞൊരു
ചിരിയാൽ ജനത
ഇങ്ങനെയുള്ളിൽ
പറഞ്ഞത്രെ;
“ഓടിച്ചാടി നടന്നോളൂ
നാടിൻ വികസനം കണ്ടോളൂ
വോട്ടുകൾ പെട്ടിയിലാകട്ടേ
ഫലംവരുമ്പോഴറിഞ്ഞോളൂ
ജനം കഴുതകളല്ലെന്ന്.
ഒത്തു ഭരിച്ചു മുടിച്ചിട്ട്
വോട്ടുംതെണ്ടിയിറങ്ങുമ്പോൾ
ഓർക്കുക നിങ്ങൾ….
ഞങ്ങൾ നാടിനുരാജാക്കൾ.

