ഒതുക്കമോടല്ലേ, കിടത്തുകാ, ഖബറിൽ
ഒതുങ്ങാത്തതെന്തു,നാം ജീവിതത്തണലിൽ ?
ഒടുക്കത്തെ യാത്രയോർത്തിവിടെ വസിക്കിൽ
ഒരുമതൻ കാവ്യം രചിക്കാം കരളിൽ.

ഓരോ വചനമുണർന്നില്ലെ പണ്ടും
ഓർത്തുണർത്തീടാം നമുക്കുപരി വീണ്ടും
ഓർമ്മതൻ മുള്ളുകൾക്കൊണ്ടും മുരണ്ടും
ഓതാം മധുപമായ് മധുരംപുരണ്ടും.

എഴുതിവയ്ക്കുന്നു,നാമലിവാർന്ന ദാഹം
എന്തെയിന്നപരനോടുണരത്തെ, സ്നേഹം ?
എല്ലാം സുഭഗമാക്കീടുവാൻ മോഹം;
എന്നും വിശുദ്ധമായുണരട്ടെ ഗേഹം.

ഏതു കാവ്യത്തിനായുണരുന്നു സ്തുത്യം
ഏഴുവർണ്ണങ്ങളായുയരുന്ന, സത്യം
ഏകതയോടുണർത്തീടുകാ, ദൗത്യം
ഏറ്റം വിശുദ്ധമായ് തുടിക്കട്ടെ,കൃത്യം.

വക്രഗതിയാൽത്തളിർക്കില്ല, സംസാരം
വക്ത്രമല്ലൂർജ്ജത്തുടിപ്പിന്റെ സാരം;
വക്കാണമെന്തിനാ,യൊക്കെ നിസ്സാരം
വാക്കുകളുപരി യുന്മേഷ,മുപഹാരം.

ബന്ധങ്ങൾ ബന്ധുരമാകട്ടെ യുലകിൽ
ബന്ധിച്ചു നിർത്താതിരിക്ക,നാം നിലവിൽ
ബദ്ധവൈരത്താൽ തളിർക്കില്ല ഹൃത്തിൽ
ബദ്ധാദരം ചെരാതുണരട്ടെ മനസ്സിൽ.

വെള്ളിവെളിച്ചമായ്ത്തുടരുന്ന വർണ്ണം
വകഭേദമായിക്കറുക്കുന്നവണ്ണം;
വചനങ്ങൾ കേൾക്കാത്തതായ്മാറി, കർണ്ണം
വഴിപിഴയ്ക്കുന്നതായ് മാറി; സമ്പൂർണ്ണം.

കരളിൽപ്പതഞ്ഞൊഴുകുന്നെന്റെ ഗ്രാമം
കനക കാവ്യങ്ങൾ രചിക്കുന്ന നാമം
കദന കാലത്തെയുണർത്താതെ,യാമം
കാവ്യമായ് മാറ്റുന്നു; കരുണാർദ്ര പ്രേമം..

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *