സ്നാതനായൊരുത്തമപ്പുരുഷന്
സ്വാധീനയായൊരുയംഗനയും
സാക്ഷിയായൊരു സൂര്യഹൃദയം
സമാഗതമാക്കിയ സംയോജനം.

സുരഭിലമാകിയ ദാമ്പത്യവല്ലരി
സൂര്യാംശമോടെ സുകൃതമാകാൻ
സിന്ദൂരകാന്തീലലാടത്തിലകത്തിൽ
സൂരപ്രഭാഞ്ചിതമാരാധനാലയം.

സൃഷ്ടിയൊന്നിച്ചാഘോഷമോടെ
സുമുഖിയേ കതിർമണ്ഡപത്തിൽ
സുത്ഥാനനായവനേ വരിക്കുവാൻ
സാധ്യമായൊരാധന്യമുഹൂർത്തം.

സത്യമാകിയ സദസ്സിലനുചിതം
സഭ്യമായൊരലങ്കാരവേളയിൽ
സുമംഗലീ മണ്ഡപസഞ്ചയത്തിൽ
സ്നേഹമാർന്നവരനുഗ്രഹിപ്പു .

സാമിപ്യമായോരിണകളൂഴിയിൽ
സമ്മോദമോടെ വാഴുവാനായി
സന്താനസൗഭാഗ്യക്കേളിരംഗം
സായൂജ്യമാകിയധന്യജീവിതം.

സന്താപമേറെയുണ്ടെന്നാകിലും
സേവിതരായിപ്പരസ് പ്പരമാശ്രയം
സ്വഭാവമഹിമയാലൊരുമയോടെ
സഹാനുവർത്തിത്തോത്തമരായി.

സഹവസിച്ചൊരു കാലമെല്ലാം
സാമിപ്യമേറെ ആസ്വദിച്ചവർ
സൗഹാർദ്ദസഞ്ചാരരഥ്യയിലായി
സദുപദേശമോടെയുല്ലാസഭരിതം.

സത്രശാലയിലേ പന്ഥാവിലായി
സമജ്ഞരായി അനുവർത്തികൾ
സതതമൊന്നായി ദുന്ദുദിയിൽ
സംവനനമാനന്ദനിവാസിതമായി.

സ്വച്ഛന്ദഗുണരാമർദ്ധാംഗികൾ
സ്വർഗ്ഗസമാനസദൃശ്യരായിതാ
സ്വാധീനതയിലെ ശ്രാവ്യരായി
സുഖാസക്തരായമലതയിൽ.

സംതൃപ്തരല്ലാരുമെന്നാകിലും
സ്നിഗ്ധരായിത്തീരണമെന്നുമേ
സ്ത്രീത്വമൊന്നേവ്യക്തനിധിയായി
സ്ത്രീവത്സലനനുയോജ്യകാന്തൻ.

സീമന്തമാല്യഭർത്തൃമതിയായി
സീതസമാനമാനസസൗമ്യത
സുകൃതഭാജനമുപചരിതരായി
സർഗ്ഗസമൂഹപരിപൂർണ്ണതയിൽ.

സ്ത്രീധനമെന്നതു ഗർഭപാത്രം
സന്താനശ്രദ്ധാപരിചര്യയിൽ
സംഘവർദ്ധിതസ്ഥാനമായി
സംസാരചേതനാനിദാനമായി.

സ്ത്രീപയോധരമപചിതമായി
സുകൃതലോകാതിവർത്തനം
സ്വൈരിതയിലതിശക്തരായി
സ്വർഗ്ഗാപ്പുരിയാമുപരാഗഗേഹം.

സദാകാലവും സംരക്ഷകരായി
സാക്ഷാത്ക്കാര നിർവൃതിയിൽ
സുഖലോലുപനിവാസനാധന്യത
സ്വസ്തരാകുവാൻ സ്ത്രീയാശ്രയം.

സൂക്ഷ്മ പുരുഷ കണികകൾ
സൃഷ്ടിയായോരഗ്നിബീജമായി
സ്ത്രീപ്പാത്രത്തിലലിയുവാനായി
സംയോഗമാകിയ വംശാവലി.

സുന്ദരകാണ്ഡസമൃദ്ധിയിലായി
സർവ്വദോന്മുഖ സമഷ്ടിയിൽ
സംസ്ക്കാര വിസാരിതവലികൾ
സമ്യക്കാകിയ സർവ്വാഭിസാരം.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *