പൊന്നിൻ ചിങ്ങമാസത്തിൽ,
എങ്ങും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ.
മനസ്സിൽ കുളിർകോരി നിറച്ചുകൊണ്ട്, തണുത്ത കാറ്റ് മുല്ലക്കൽ,
തറവാടിന്റെ ഉമ്മറക്കോലായയിൽ ഉന്മേഷം,
വാരിനിറച്ചുകൊണ്ടിരിക്കുന്നു.

നിഷ്‌ക്കളങ്ക മായ മനസ്സോടെഇരട്ട, പെൺകുട്ടികൾ,
വാതോരാതെവർത്തമാനം പറഞ്ഞും, പൊട്ടിച്ചിരിച്ചും,
ഉമ്മറക്കോലായിൽ ഏറെ നേരമായി,
ഇരിക്കുന്നു.ഇരുവർക്കും പതിനേഴു വയസ്സാ, യെങ്കിലുംഎപ്പോഴും കുട്ടികളെ പ്പോലെയാണ്, പലപ്പോഴും നന്നായി തന്നെപിണങ്ങു,
മെങ്കിലും, വളരെ വേഗം തന്നെ, ഇണങ്ങുകയും, ചെയ്യും.
“എത്രനേരായി കുട്ട്യോളെ…..

കഥപറഞ്ഞോണ്ടിരിക്കുന്നു. നിങ്ങൾക്ക് ഒരുപണിയൂല്ലേ. എന്നും പാട്ടും കൂത്തുമായി, കഴിഞ്ഞോ. നാളെ മറ്റൊരു വീട്ടിലേക്ക് കയറി, ചെല്ലേണ്ട പെൺകുട്ടിയോളാ. അതോർമ്മവേണം”
തങ്കമണിയമ്മ അൽപ്പം ദേഷ്യത്തോടെ,
തന്റെ ഇരട്ട പെൺകുട്ടികളെ തുറിച്ചു നോക്കി.
കാ ഴ്ച യിൽഒരേപോലെ ഉള്ള, ഇരട്ടക്കുട്ടികളായ സുന്ദരികളും അതിലേറെ, കുസൃതികളുമായ പതിനേഴു വയസ്സുള്ള, അനഘയും മേഘയും പൊട്ടിച്ചിരിയാൽ, തങ്കമ്മയെ കെട്ടിപ്പിടിച്ചു.

തങ്കമ്മ അവരുടെ അച്ഛമ്മ യാണ് പ്രായം, എഴുപത്.തങ്കമ്മയ്ക്ക് അനഘയെയും,
മേഘ യേയും തിരിച്ചറിയാൻ കഴിയില്ല.
അതുകൊണ്ട് തന്നെ അച്ഛമ്മയെ പറ്റിക്കലാന്ന്,
സ്ഥിരം പരിപാടി. എന്നാലും എന്നും വീട്,
സന്തോഷം കൊണ്ട് നിറയ്ക്കുന്നത്, അവരാണ്.
“തങ്കമ്മേ നമുക്ക് ചെക്കന്മാരെ ഇങ്ങോട്ട്,
കല്യാണം കഴിച്ചു കൊണ്ടൊന്നാലോ. അതാവുമ്പോ അടുക്കള പണിയെല്ലാം ചെക്കനെക്കൊണ്ട് എടുപ്പിക്കാലൊ.
എന്ത് പറയുന്നു “
മേഘ അൽപ്പം നാടകീയ മായി പറഞ്ഞു. അച്ഛമ്മയെ കളിയാക്കുന്നതിൽ,
എന്നും മുൻപന്തിയിൽ മേഘ യാണ്,
അനഘ അല്പം നാണം കുണുങ്ങിയാണ്
അതികം സംസാരിക്കാറുമില്ല.

അത് മന സ്സിലാക്കി കൊണ്ടാണ് തങ്കമണി,
അമ്മ അവരെ തിരിച്ചറിയുന്നത്.
എന്നാൽ,
മേഘ വളരെ വിദഗ്ധ മായി അനഘയായി, അഭിനയിച്ചു പറ്റിക്കും.പലപ്പോഴുംമേഘ, കാണാതെഅനഘ അച്ഛമ്മയ്ക്ക് സൂചന, കൊടുക്കും.
“വേണ്ടട്ടോ… രണ്ടെണ്ണത്തിനും നല്ല, പെടവച്ചുതരുന്നുണ്ട്. പ്രായം, തികഞ്ഞവരാണെന്ന ബോധം വേണം “
“പിണങ്ങല്ലേ തങ്കം “
അവർക്കറിയാം അച്ഛമ്മയുടെ മനസ്സ്,
തങ്ങളെക്കുറിച്ചുള്ള ആധിയുമായി, കഴിയുകയാണെന്ന്അതിനെ തണുപ്പിക്കാൻ, രണ്ടുപേരും എന്നും ഓരോ കുസൃതികൾ, ഒപ്പിക്കും.

അച്ഛമ്മയുടെ പിണക്കം മാറ്റാനും അവരുടെ, കൊച്ചു കൊച്ചു ആവശ്യങ്ങൾക്ക് പണം, വസൂലാക്കാനും ചിലപൊടിക്കൈ കളൊക്കെ,
മേഘ പുറത്തിറക്കും അതിനൊക്കെ,
അനഘ ശക്തമായ പിന്തുണ കൊടുക്കും.
അതിലൊന്നാണ് കള്ളക്കരച്ചിൽ.
ഞങ്ങൾ അച്ഛനമ്മമാരില്ലാത്തവരല്ലേ.
അത് കേട്ടാൽ തങ്കമ്മ തളർന്നുപോകും.
മുല്ലക്കൽ തറവാട്ടിലെ രത്നാകരന്റെയും, ഭാനുമതി യുടെയും ഇരട്ട പെൺകുട്ടികൾ,
വീടിന്റെഐശ്വര്യമാണ്,നിലവിളക്കുകളാണ്.

അനഘ യുടെയും മേഘ യുടെയും,
അച്ഛൻ വർ ഷങ്ങളായി വിദേശത്തായിരുന്നു,
ഭാനുമതി വിസിറ്റിങ് വിസയിൽപോയതാ, യിരുന്നു കാലാവധി കഴിഞ്ഞ് ഇരുവരും,
നാട്ടിലേക്കുള്ള വരവിനിടയ്ക്ക് വിമാനം, തകർന്നു അവർ രണ്ടുപേരും മരണപ്പെട്ടു,
അനഘയും മേഘ യും അന്ന് വളരെ, ചെറുതായിരുന്നുഅവർ ആറാം ക്ലാസ്സിൽ, പഠിക്കുക യായിരുന്നു. അവർക്ക് ഒന്നിനും കുറവ്, വരുത്താതെ വളർത്തി വലുതാക്കിയത്, അവരുടെ അച്ഛമ്മ യായിയിരുന്നു, അതുകൊണ്ട്തന്നെ,
അച്ഛനുമമ്മയുമെല്ലാംഅച്ഛമ്മ യായിരുന്നു.

അങ്ങനെ ഓരോ നാളും ഉത്സമായി മുല്ലക്കൽ, തറവാട് മാറിക്കൊണ്ടിരിക്കെ,
അവർക്കിടയിൽ കരിനിഴലായി പതിക്കാൻ, തുടങ്ങിയത്. അനഘ യുടെ വിവാഹ,
ആലോചനയ്ക്ക് ശേഷമാണ്.
സുമുഖനും സൽസ്വഭാവിയും ഉദ്യോഗസ്ഥനുമായ നീരജ് മുത്തവളായ അനഘയെ പെണ്ണ് കാണാനായി വന്നു.
നീരജിന്റെഅടുത്ത ബന്ധുക്കളും രണ്ടു സുഹൃത്തുക്കളും മാത്രമാണ് വന്നത്.
നീരജ് അവരോട് കാര്യങ്ങളെല്ലാം ഉറപ്പിക്കാൻ, പൂർണ്ണസമ്മതം കൊടുത്തിട്ടാണ് അവരെ, പറഞ്ഞയച്ചത്. അതുമാത്രമല്ല നീരാജിന്റെ,
ഇഷ്ടങ്ങൾക്ക് പൂർണ്ണ പിന്തുണ, കൊടുക്കുന്നവരാണ് കൂടെപോയത് ആർക്കും, എതിരാഭിപ്രായം ഇല്ല.

അതുവരെ അവർക്കിടയിൽ ഉണ്ടായിരുന്ന, സന്തോഷത്തിന്റെ അന്ത്യം കുറിക്കലായിരുന്നു ആ ദിവസം.
അതുവരെ ഉണ്ടായിരുന്ന അവർക്കിടയിലെ,
സ്നേഹത്തിന് വിള്ളൽ വന്നു തുടങ്ങി.
ഇത് മനസ്സിലാക്കിയ അനഘ അവളെ, സന്തോഷിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു, കൊണ്ടിരുന്നു. തന്റെ ചേച്ചിയെ വിട്ടു, പിരിയുന്നതിനുള്ള വിഷമമായിരിക്കുമെന്നാണ്, എല്ലാവരും കരുതിയത്. എന്നാൽ മേഘയുടെ, മനസ്സിൽ എന്തോ ഒരു പന്തികേട് എല്ലാവർക്കും, തോന്നി.

ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നത്, എല്ലാവരിലും സംശയം ജനിപ്പിച്ചു. മേഘ, പുറത്തു കാണിക്കാതിരിക്കാൻ കിണഞ്ഞു, പരിശ്രമിക്കുന്നുണ്ടായിരുന്നു.
പൊതുവെ വായാടി യായിരുന്ന മേഘ,
യുടെ മൗനവും തനിച്ചിരുന്നുള്ള ആലോചനയും, മറ്റുള്ള വർ ശ്രദ്ധിക്കുന്നുണ്ടെന്നഅറിഞ്ഞ, മേഘ,അതിനെ മറികടക്കാൻ നടത്തിയ, ശ്രമങ്ങളൊക്കെ കൃത്രിമത്വംനിറഞ്ഞു, നിൽക്കുന്നത് മറ്റുള്ളവർക്കൊപ്പം മേഘ യും,
സ്വയം മനസ്സിലാക്കു ന്നുണ്ടായിരുന്നു,
അത് അവളെ കൂടുതൽ വിഷമത്തിലാക്കി.

കല്യാണത്തിന്അടുത്തുകൊണ്ടിരിക്കുന്തോറും, അനഘയുടെയുംവീട്ടുകാരുടെയും മനസ്സിൽ, ആശങ്ക നിറയാൻ തുടങ്ങി.
അങ്ങനെ ആ ദിവസം വന്നെത്തി.
ഓരോരുത്തരും കല്യാണത്തിന്റെ തിരക്കിൽ വ്യാപൃതരായിരുന്നു.
അനഘ കല്യാണ മണ്ഡപത്തിലേക്ക് കയറി,
നീരജ് തന്റെ അടുത്തിരിക്കുന്നത്, മേഘ, യാണെന്ന ധാരണയിൽകൊച്ചു കൊച്ചു, സ്വാകാര്യങ്ങൾ കൈമാറി. അനഘ യ്ക്ക്,
ഒന്നും മനസ്സിലായില്ല. എനിക്കൊരു, സഹോദരിയുണ്ട് മേഘ അവളെ, ക്കുറിച്ചാണെല്ലോ നിങ്ങൾ പറയുന്നത് എന്ന്, പറഞ്ഞപ്പോൾ നീരജ് കൂടെ ഉണ്ടായിരുന്ന, സുഹൃത്തുക്കളോട് പറഞ്ഞു.നീരാജിന് ആകെ, ആശയകുഴപ്പത്തിൽ ആയി, എന്താണിഅങ്ങനെയൊക്കെ ആലോചിച്ചിട്ട്, ഒരു പിടിയും കിട്ടുന്നില്ല ഒടുവിൽ മണ്ഡപത്തിൽ, നിന്നിറങ്ങികൂട്ടുകാരുടെ അടുത്തേയ്ക്ക് നീങ്ങി.

പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്ന് സംസാരം, ഉച്ചാവസ്ഥയിലേക്ക് നീങ്ങി.
ആകെ ബഹളമായി.കാര്യമന്വേഷിച്ചവർ ഞെട്ടി.
ചെറുക്കന്റെ ഭാഗത്തു നിന്നു വന്ന ഒരാൾ,
കാര്യമറിയിച്ചു.
“നിങ്ങൾ ചെയ്തത് ചതിയാണ് ചെറുക്കന്,
അനിയത്തിയെയാണ് ഇഷ്ടമായത്.
അവർ നേരത്തെ ഇഷ്ടത്തിലായിരുന്നു”
“എന്തുകൊണ്ട് അവർ മുമ്പേ പറഞ്ഞില്ല “
“അതു ചോദിക്കേണ്ടത് നിങ്ങളുടെ കുട്ടിയോടാണ് അവളെ വിളിക്കു “
വരന്റെ ഭാഗത്തുള്ളവർ രോഷത്തിലാണ് .
അനഘ കണ്ണുനീർ തുടച്ചുകൊണ്ട്, അകത്തേയ്ക്ക് ഓടി. എല്ലാവരും, സ്തംഭിച്ചുനിൽക്കെ ഒരാൾ കിതച്ചുകൊണ്ട്, ഓടിവന്നു പറഞ്ഞു.

മേഘയെ കാണാനില്ല. പലരും പലവഴിക്ക് ഓടി. ആകെ ബഹളം. കുറച്ചുകഴിഞ്ഞ്,
എല്ലാവരെയും വേദനിപ്പിക്കുന്ന,
ഞെട്ടിക്കുന്ന വാർത്തയുമായി ഒരാൾ വന്നു.
മേഘ ട്രെയിൻ കയറി പോയി എങ്ങോട്ടാണ്, പോകുന്നതെന്ന് ചോദിച്ചപ്പോൾ ഒന്നും, പറഞ്ഞില്ല കൂടുതൽ ചോദിക്കും മുമ്പേ, ട്രെയിൻപോയി ഇവിടുത്തെ കുട്ടിയാണെന്നും, ഇന്ന് കല്യാണം ആണെന്നും അറിയുന്നത്, കൊണ്ട് സംശയം തോന്നി ഇവിടെ വന്നതാണ്.
കൂട്ടക്കരച്ചിലും ബഹളത്തിനുമിടയിൽ, മറ്റൊരാൾ മേഘ എഴുതിവച്ച കത്ത്, ഉയർത്തിക്കാട്ടി.
എല്ലാവരും അയാൾക്ക്‌ ചുറ്റും കൂടി.

ചേച്ചിയും അച്ഛനും അമ്മയും എല്ലാവരും, എന്നോട് ക്ഷമിക്കണം. ചേച്ചിയെ മറ്റാരേ, ക്കാളും ഞാൻ സ്നേഹിക്കുന്നു,
•ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക്, വിധിച്ചിട്ടില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അതുകൊണ്ടാണ് ഞാൻ ആരോടും, പറയാതിരുന്നത്. അവർ സന്തോഷമായി, ജീവിക്കട്ടെ. ഞാനും നീരജും സ്നേഹത്തിലായിരുന്നു. അത് ആരോടും, പറഞ്ഞിരുന്നില്ല ചേച്ചിയോട് പോലും കാരണം, ചേച്ചി ക്ക് അതിഷ്ടപ്പെട്ടില്ലെ ങ്കിലോഎന്ന്, കരുതി. അതേപോലെ എനിക്കൊരു, സഹോദരി, ഉണ്ടെന്ന് നീരജിനോടും ഒരിക്കൽ, പോലും പറഞ്ഞില്ല അവനൊരു സർപ്രയിസ്, എന്നെങ്കിലും കൊടുക്കാമെന്നു വിചാരിച്ചു. മനസ്സിൽ അയാളെ സങ്കൽപ്പിച്ചു ചേച്ചിയെ, വഞ്ചിക്കാൻ എനിക്ക് പറ്റില്ല. എന്നോട്, പൊറുക്കണം.

കരഞ്ഞു തളർന്നവർ കത്തിലെ വരികൾ,
കേട്ടപ്പോൾ കൂടുതൽ ഉച്ചത്തിൽ ആർത്തനാദം, മുഴക്കി. മുല്ലക്കൽ തറവാടിനെ ആകെ, കണ്ണീരിലാഴ്ത്തി. തെക്കൻ കാറ്റ് മരണത്തിന്റെ, ഗന്ധം പരത്തിക്കൊണ്ട് കല്യാണവീടിനെ,
ചുറ്റി വരിഞ്ഞു.
നിശബ്ദത തളംകെട്ടി കിടക്കുന്ന മുല്ലക്കൽ, തറവാടിന്റെ ഓരോ അകത്തളങ്ങളിലും, ഇപ്പോഴും കുസൃതികളായ രണ്ടു, പെൺകുട്ടികളുടെ പൊട്ടിച്ചിരികൾ, അലയടിക്കാറുണ്ട്. ശുഭം 🙏

ദിവാകരൻ പി.കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *