രചന : ശിഹാബുദ്ദീൻ കേരളപുരം ✍️
സ്രഷ്ടാവിൻ സൃഷ്ടികൾ
സമ്പൂര്‍ണം നഹ നഹ
സൃഷ്ടിക്കുന്നവ കർമ്മങ്ങൾ
ക്രിയയായ് കർത്താവാകും
കാലത്തിൻ സൃഷ്ടികൾ
സർവ്വചേതനാചേതനകളും
സർവ്വവും പൂർണ്ണത തിരയും
സിരകളിൽ രമിക്കുംഅണുവും
വിടരും വിതറും വർണ്ണം
സ്വര്‍ണ്ണ വർണ്ണം കാറ്റിൽ
വർണ്ണപൂവും ഇന്ദുയായ്
ഈ ചാരുവൃത്തത്തിൽ
പൂർണ്ണത തേടുന്നരികിൽ
മമ മനം തേടുന്നു
മോന്തുന്നേറെ
മണ്ണിൻ വിണ്ണിൻ
രഹസ്യങ്ങളേറെ
പൂർണ്ണതപേറാൻ
ഉത്തമകലകൾപേറുന്നു
സമ്പൂർണ്ണമല്ലാ പൂർണ്ണത
മോഹശകലങ്ങളും
ശലഭംപോൽ പാറി
അക്ഷരകാമുകിയെ
മാടിവിളിച്ചാവൃത്തം
ചമച്ചിട്ടലങ്കാരവും
ചാർത്തിപേറും
പൂർണ്ണത മനതാരിൽ

