ജന്മജന്മാന്തരങ്ങളായി
ഒരുതുള്ളി എന്നെ ,
തിരഞ്ഞു നടക്കുന്ന
എന്നെ ,
എനിക്കത്രയും ഇഷ്ടമാണ്
ജീവിതത്തിൽ നിന്നും
ജീവിതത്തിലേക്ക് ,
കടത്തിക്കൊണ്ടു വന്ന
ഓർമ്മകളിൽ ,
നിറെയേം…
എന്നിൽ നിന്നെപ്പോഴോ ചോർന്നുപോയ
ആ തുള്ളിയാണ്…
നിശബ്ദമായി
ഒഴുകിക്കൊണ്ടിരിക്കേ ,
ഒരു ചുഴലിക്കാറ്റിലേക്ക്
കടന്നു പോയി,
നഷ്ടമായ
ഒരരുവി പോലെ …
ശാന്തമായി പെയ്തു വരവേ
മഴവില്ലു വലിച്ചെടുത്ത
മഴ പോലെ …
സൗമ്യമായി മൂളിക്കൊണ്ടിരിക്കെ
മുറ്റത്തെ ,
ചെമ്പരത്തിയിൽ
ഉടക്കി കാണാതെ പോയ
ഗാനം പോലെ …
എവിടെയാണ് ?
ഏതു ജന്മത്തിൻ്റെ അരികിലാണ്
അത് വീണു കിടക്കുന്നത് ?
പൂജ്യം മാത്രം
കഥപറയുന്ന എൻ്റെ ജീവിതമേ ,
നീയാ തുള്ളി കണ്ടാൽ
എന്നോടൊന്ന് പറയണേ !
എന്നോട് മാത്രം
നിറയേണ്ട
എൻ്റെ,
പ്രണയമാണത്…
കണ്ണിമയ്ക്കാതെ ,
എന്നെ കാത്തിരിക്കുന്ന ഞാനാണത്…

By ivayana

Leave a Reply

Your email address will not be published. Required fields are marked *