രചന : ദിവാകരൻ പികെ പൊന്മേരി ✍️
കുന്നിൻ പുറത്തെ ശാന്തേച്ചി,
ചില തിരുത്തലുകളും, കൂട്ടിച്ചേർക്കലുമായി.മല്ലികയുടെ വിവാഹ ശേഷം,
ശാന്തേച്ചിയുടെ അവസ്ഥ എന്ത്?
ഫൂ…….
മുറുക്കാൻ ചവച്ച് കൈലി, മുണ്ട്,കാൽ,
മുട്ടിന്ന് മു കളിലേക്ക്,മടക്കികുത്തിശാന്തേച്ചി,
മുറ്റത്തേയ്ക്ക്നീട്ടി ത്തു പ്പി.
“അതേടാ ശാന്ത അങ്ങനെ തന്നെയാ,
സാമ്പാതിച്ചത്… വാടാ നിന്റെ ചൊറിച്ചൽ, ഇപ്പൊ മാറ്റി ത്തരാം വാടാ വാ…..
ശാന്ത കലിതുള്ളി ക്കൊണ്ട് ഓലമേഞ്ഞ, കൊച്ചുകൂരക്കകത്തുനിന്നുംചാടിയിറങ്ങി.
അപ്പോൾ പടിഞ്ഞാറ് ആകാശം മുറുക്കി, തുപ്പിയപോൽ ചുവപ്പണിഞ്ഞു.
സന്ധ്യ മയങ്ങുമ്പോൾ ഇത് പതിവാണ്,
സമീപത്തെ ചെറുപ്പക്കാർ മറഞ്ഞുനിന്ന്,
ശാന്തയെ ദേഷ്യപ്പെടുത്താൻ വല്ലതും, വിളിച്ചുകൂവും എന്നാൽ പകൽ സമയത്ത്,
അതേ ആൾക്കാർ ശാന്തയുടെ വീടിനോട്, ചേർന്ന് നടത്തുന്ന ചായക്കടയിൽ,
ഒന്നുമറിയാത്ത ഭാവത്തിൽ ശാന്തേച്ചി,
ഒരു ചായ എന്നു പറഞ്ഞ് വരും.
അമ്പതിനോടടുത്തപ്രായമുണ്ടെങ്കിലും,
മാദക റാണി യാണ്.മൂക്കുത്തിയുംകയ്യിൽ, കരിവളയും മേൽപ്പോട്ട് ചുരുട്ടി കെട്ടിയ, മുടിയും വെളുത്തു നിറഞ്ഞു തുളുമ്പും,
മാറിടവുമുള്ള ശാന്തേച്ചി ഒരുമാദക, റാണിയാണ്.
മുറുക്കിച്ചുവന്ന ചുണ്ടുമായി വളരെ, ശാന്തയായി മദാലസഭാവത്തോടെ,
മുറ്റത്തേക്ക് നീ ട്ടി ത്തുപ്പി….
“എന്താ മക്കളെ വേണ്ടത് “എന്ന് ചോദിച്ചു,
ഒരുകുണുങ്ങലുണ്ട് പറ്റു കണക്കു കൂടുമ്പോൾ, ശാന്തേച്ചിയുടെ മുഖം മാറു മെങ്കിലും വീണ്ടും, കടം പറഞ്ഞു വന്നാൽശാന്തയുടെ, മനസ്സലിയും.
ചില കിളവന്മാർ ശാന്ത യുടെ കടയിലെ,
നിത്യ സന്ദർശകരാണ്അവരും ശാന്തേച്ചി, എന്നു തന്നെ യാണ് വി ളിക്കാറുള്ളത്,
അത്ശാന്തയ്ക്ക്ഇഷ്ടമാണ് അവർ ഒരു,
ചായമാത്രംവാങ്ങിഅറിയാത്തഭാവത്തിൽ,
ശാന്തയെനോക്കിക്കൊണ്ടിരിക്കും,
അവരുമായിലോകകാര്യങ്ങൾചർച്ച,
ചെയ്തുകൊണ്ടാണ്ശാന്തയുടെ,
അന്നന്നത്തെ, ദിവസത്തെ തുടക്കം.
ഓ… ശാന്തേച്ചി യെ പരിചയപ്പെടുത്തി, യില്ലല്ലോ കുന്നിൻ പുറത്ത് ഗോപാലന്റെ യും, നാണി യുടെയും രണ്ടു മക്കളിൽമൂത്തവളാണ്, ശാന്ത ഒരേയൊരു ആങ്ങള എന്നോ നാടുവിട്ടു, പട്ടണത്തിൽ വലിയഉദ്യോഗംവഹിക്കുന്നു,
എന്ന് പറയപ്പെടുന്നു.
ഒന്നുരണ്ടു വട്ടം നാട്ടിൽ വന്നെങ്കിലും മിന്നായം, പോൽ വന്നു പോയ തു കൊണ്ട് മുഖം, എല്ലാവരുടെയും, ഓർമ്മയിൽ നിന്ന് മാഞ്ഞുപോയി.
ശാന്തയുടെ അച്ഛനും അമ്മയും മര ണ, പ്പെട്ടപ്പോൾ ശാന്ത ഒറ്റക്കുള്ള ജീവിതമാണ്,
നയിച്ചു വന്നിരുന്നത് എന്നാൽ ഒരുനാൾ,
ഭിക്ഷയാചിച്ചു വന്നതമിഴ് നാട്ടുകാരി ,
സ്ത്രീയും പത്തു വയസ്സുള്ള കറുത്ത, സുന്ദരിയായ ഒരു പെൺകുട്ടി യും കടന്നുവന്നു, അവളുടെ പേര് ചോദിച്ചപ്പോൾ ചെമ്പകമെന്ന്, നാണം കുണു ങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ, ശാന്തക്ക് വളരെ ഇഷ്ടപ്പെട്ടു അവളെ, വാരിയെടുക്കാൻ തോന്നിയെങ്കിലും, മുഷിഞ്ഞ, വേഷം ശാന്ത യുടെ,
മനസ്സ് വിലക്കി.
അവർക്ക് വയറുനിറച്ചുഭക്ഷണംകൊടുത്ത്,
പോകുമ്പോൾ ചുരുട്ടി പ്പിടിച്ചഏതാനും, നോട്ടുകളും കയ്യിൽ വെച്ച്, കൊടുത്ത്,
അവരെ യാത്രയാക്കി.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ശാന്ത യുടെ, കാതിൽ ഞെട്ടിക്കുന്ന ഒരു വാർത്ത എത്തി ഭിക്ഷ യാചിച്ചു വന്ന സ്ത്രീഒരപകടത്തിൽ, തൽക്ഷണംമരണപ്പെട്ടെന്ന,
വാർത്തയായരുന്നു അത്.
അനാഥയായപെൺകുട്ടിയെനാട്ടുകാരുടെ, സമ്മത ത്തോടെശാന്ത ഏറ്റെടുത്തു,
ഒരുകുറവും വരുത്താതെ സ്വന്തം മകളാക്കി, വളർത്തി.പാവങ്ങളായത്കൊണ്ട്ചെമ്പ,
കത്തിന്റെ,അമ്മയുടെ കേസ് നിമിഷനേരം, കൊണ്ട്,തന്നെ തേഞ്ഞുമാഞ്ഞുപോയി.
ആ പത്തു വയസ്സുകാരി ചെമ്പകം.
ശാന്ത വിളിക്കുന്ന മല്ലിക എന്നതമിഴ് ബാലിക, ഇന്ന്ആരുകണ്ടാലും നോക്കി പ്പോവുന്ന, തരത്തിൽ അതി സുന്ദരി യായയുവതി യായി, മാറി അവൾ തമിഴ് മറന്നു.
ശാന്തയുടെ മനസ്സിൽ ദിവസം ചെല്ലുന്തോറും, ഉൽക്കണ്ടവന്നു നിറയാൻ തുടങ്ങി തന്റെ, മകളെ നല്ലൊരു കയ്യിൽ ഏൽപ്പിക്കണം, വരുന്ന ആലോച നകളൊന്നും ശാന്തയെ, തൃപ്തിപ്പെടു ത്തിയില്ല എങ്കിലും, തരക്കേടില്ലാത്ത ഒരാലോചന വന്നെങ്കിലും, അവരുടെ അടക്കം പറച്ചിൽ ശാന്തയെ, വല്ലാതെ വേദനിപ്പിച്ചു.
“ആർക്കറിയാം പിഴച്ചുണ്ടായതല്ലെന്ന്, പറയാൻപറ്റുമോഞാനിതിന്കൂട്ടു,
നിൽക്കില്ലനിങ്ങളുടെഇഷ്ടം”.
“അവളുടെ മൊഞ്ച് കണ്ട് നിങ്ങൾ മയങ്ങി, എന്നറിയാം കുറച്ചുകഴിയുമ്പോൾ, അവളുടെതനിക്കൊണംകാട്ടുമ്പോളറിയാം “
എന്തോ അന്ന് ശാന്ത യുടെ നാവു, പൊങ്ങിയില്ല നെഞ്ച് പിളരുന്ന വേദനയോടെ, മറഞ്ഞു നിന്ന് ശാന്ത പൊട്ടിക്കരഞ്ഞു മല്ലിക, ശാന്തയെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു.
“മോളെ എന്റെ ഗതി യാണല്ലോ നിനക്കും, വരുന്നത് ദൈവമേ ഇതിനൊക്കെ, എന്ത്പാപമാണ് ഞാൻ ചെയ്തത്… “
“അമ്മ എന്തിനാണ് വെഷമിക്കുന്നേ അയിന് ഇപ്പൊ എന്താ ണ്ടായേ “
“ഇല്ല ഒന്നൂ ല്ല മോളെ എന്നെപ്പോലയല്ലനീ എനിക്കാരൂ ണ്ടായിരുന്നില്ല മോൾക്ക്
ഞാനുണ്ട് മോളെ നല്ലൊരാളെ ഏൽപ്പിച്ചേ ഞാൻ മരിക്കു വെഷമിക്കണ്ട ട്ടോ “
ഉറച്ച തീ രുമാന മെടുത്ത പോലെ ശാന്ത, കണ്ണുതുടച്ചു.
“അമ്മേ അമ്മ വിഷമിക്കണ്ട എനിക്ക് നല്ല, സുമുഖനായ ഒരാൾ വരും അതുവരെ അമ്മ, ക്ഷമിക്കു എന്നിട്ടുവേണം അമ്മയെ, പൊന്നുപോലെ ഞങ്ങ ൾക്ക് നോക്കാൻ”
മുറുക്കിച്ചിവന്നചുണ്ടുകൊണ്ട് മല്ലിക യുടെ, കവിളിൽ ചേർത്ത് പിടിച്ചുകൊണ്ടു ശാന്ത, ഒരുമ്മ കൊടുത്തു.
കാറിന്റെ നീട്ടിയ ഹോൺ ശബ്ദം കേട്ട്, എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി, രണ്ടുപേരും കാറിനടുത്തേയ്ക്ക് ചെന്നു,
ശാന്ത യുടെ മുഖത്ത് നിലാവുദിച്ച പോലെ, പ്രകാശം കണ്ട് മല്ലികക്കൊന്നും, മനസിലായില്ല… കാറിൽനിന്നിറങ്ങിവന്നസുമുഖനായ,
ചെറുപ്പക്കാരനെയുംശാന്തയെയുംമാറി,
മാറിനോക്കി അന്തം വിട്ടുനിന്നു.
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ തന്റെ, ആങ്ങള യെ വിഭവങ്ങൾ നിരത്തി ഊ ട്ടിക്കുന്ന, തിനിടയ്ക്ക്മറഞ്ഞുനിൽക്കുന്നമല്ലികയെ,
അയാൾഇടയ്ക്കിടയ്ക്ക്ഒളിഞ്ഞു,
നോക്കുന്നുണ്ടായിരുന്നു….
നാടുവിട്ടുപോയവിവേക് എന്ന ആങ്ങള,
യോട് അവൻ വീടുവിട്ടു പോയശേഷമുള്ള, മുഴുവൻ കഥയും പറഞ്ഞു തീർത്തു.
രണ്ടുമൂന്നു ദിവസം കാറിൽ ശാന്തയെയും,
മാല്ലികയെയുംകൊണ്ട്… പലസ്ഥലങ്ങളുംചുറ്റിക്കറങ്ങിഅതിനിടയിൽ, വിവേകും മല്ലികയും അടുത്തു എന്നുമാത്രമല്ല, മല്ലികയെ താൻ വിവാഹം ചെയ്യാമെന്ന്, വാക്കും കൊടുത്തു.
ശാന്ത സന്തോഷം കൊണ്ട് മതിമറന്നു,
പരിചയ ക്കാ രെ എല്ലാം വിളിച്ച് തന്റെ, ആങ്ങളയെ പരിചയപ്പെടുത്തുമ്പോൾ, ശാന്തയ്ക്ക് നൂറ് നാവായിരുന്നു.
അടുത്തുള്ള അമ്പലത്തിൽ വിവേകും ,
മല്ലിക യും പരസ്പരം തുളസി മാല ചാർത്തി, കടയിലെ സ്ഥിരം വരവുകാരും കുറച്ചു, പരിചയ ക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു, എങ്കിലുംഎല്ലാവരുടെയുംമുഖത്ത്,
ഉത്സവത്തിന്റെപ്രസരിപ്പുണ്ടായിരുന്നു,
ഇരുവരുടെയുംകൈകൾശാന്ത ചേർത്ത്,
വച്ചുകണ്ണിലപ്പോൾസന്തോഷാശ്രുനിറഞ്ഞു,
ഒരുകൂട്ടമാൾക്കാർ അതിൽ കി ളവന്മാരും, അവരെ യാത്രയാക്കാൻ കാറിനടുത്തേയ്ക്ക്, നടന്നടുത്തു യാത്ര പറച്ചിലി നോടുവിൽ,
കാർമുൻപോട്ട്കുതിച്ചുശാന്തകണ്ണു,
തുടച്ചുകൊണ്ട് ഏറെ നേരംകാർ കണ്ണിൽ, നിന്ന്പറയുന്നവരെനോക്കിനിന്നുവീട്ടിലെത്തി,
നിമിഷങ്ങൾ ക്കകംവാവിട്ട് കരഞ്ഞുകൊണ്ട്, തറയിൽ കുറെ നേരം കിടന്നു.
ശാന്തയെചിരിപ്പിക്കാനായി ചെറുപ്പക്കാർ, ചുറ്റിലും കൂടി .
“ശാന്തേച്ചി അങ്ങനങ്ങു, പോയാലോ,
ചെലവ് വേണം “ആരുമറിയാതെ ചുളുവിൽ, കല്യാണവും നടത്തി മു ങ്ങാനാണോ പ്ലാൻ, നടക്കില്ലശാന്തേച്ചി നടക്കില്ല “
ശാന്ത യുടെ മുഖത്ത് അതുവരെ കാണാത്ത, പ്രസാദം കണ്ട എല്ലാവരും ശാന്ത യുടെ ചുറ്റും, കൂടി നിന്നു”
“ഞാനെവിടെ പോകാൻ എല്ലാവരും വന്നോളൂ, ഇന്നെന്റെ വക ഗംഭീര സദ്യഎല്ലാവരും എന്നെ, സഹായിക്കണം കേട്ടോ”……
“ഞാനും വരട്ടെ ചേച്ചി “……. .
കുട്ടത്തിലോരുവൻപരുക്കൻശബ്ദത്തൽ, ചോദിച്ചപ്പോൾ…..
“എടാനീയാണല്ലേ സന്ധ്യയ്ക്ക്കൂരയ്ക്ക്, മുമ്പിൽ വന്നു കുറുക്കനെ പ്പോലെ ഓ രി, ഇടുന്നത്”
എല്ലാവരും പൊട്ടിച്ചിരിയോടെ ശാന്ത യുടെ, കൂരയിലേക്ക് നടന്നു.
മുറുക്കി തുപ്പിയ മുറ്റം അടിച്ചു വാരി ശാന്ത, ആകാശത്തു നോക്കി പറഞ്ഞു എന്തൊരു, വെടിപ്പ് ഇങ്ങനെ തെളിഞ്ഞു നിൽക്കണം,
മുറ്റ മെ പ്പോഴും ഇനി ഞാൻ വെറ്റില മുറുക്കില്ല, സത്യം സത്യം സത്യം
കൂട്ടച്ചിരി യോടെ എല്ലാവരുംസദ്യ ക്കുള്ള,
ഒരുക്ക ങ്ങൾ തുടങ്ങി.
ഗംഭീര സദ്യയ്ക്ക് ശേഷംപൊട്ടിച്ചിരികളും,
കുശലം പറച്ചിലിനും ശേഷം ആൾക്കൂട്ടം, പിരിഞ്ഞു പോകാൻ തുടങ്ങി പടിഞ്ഞാറ്,
അസ്തമയസൂര്യൻ തലചായ്ക്കാൻ തുടങ്ങി, ഇരുൾ പതുക്കെ ശാന്ത യുടെ കുടിലിലേക്ക്, മടിച്ചുമടിച്ചുകയറാൻതുടങ്ങികാക്കകൾ,
കലപിലശബ്ദത്തോടെ എച്ചിലുകൾ, കൊത്തിതിന്ന് മര ച്ചില്ലയിൽ ഇരുന്ന് കലപില, കൂട്ടാൻ തുടങ്ങി ശാന്ത യുടെ മനസ്സിൽ, ഏകാന്തത കൂടുകുട്ടാൻ തുടങ്ങി, അനന്തതയിൽ കണ്ണു നട്ട് ശാന്ത കുടിലിൻ, വരാന്തയിൽ നീണ്ട നെടുവീർപ്പോടെ മയങ്ങിക്കിടന്നു.
തന്റെ വലിയൊരു ഭാരം ഇറക്കി വച്ച,
സമാദാനം ശാന്തയ്ക്ക് തോന്നി യെങ്കിലും,
കാലം കരുതി വച്ച ദുരന്തങ്ങൾ വഴിയിൽ, തങ്ങില്ലല്ലോ?
മല്ലിക പോയശേഷം ശാന്ത യ്ക്ക്ഒന്നിനും,
ഒരുത്സാഹമില്ലാതായികാണുന്നവരോടൊ
ക്കെ മല്ലികയെ ക്കുറിച്ച് പറ ഞ്ഞു, കൊണ്ടിരിക്കും. ദിവസങ്ങൾപോയി, ക്കൊണ്ടിരിക്കെശാന്തയുടെആധികൂടി,
ക്കൊണ്ടിരുന്നുആകെയുള്ളആശ്വാസം,
സ്ഥിരംപറ്റുകാർഎന്നുംവരും.ചിലവിനുള്ള,
വരുമാനത്തിന് മാത്രമായി കട തുറക്കും.
“അല്ല ശാന്തേച്ചി ഇത്ര ദിവസങ്ങായിട്ട്
അവരൊന്നും വിളിച്ചില്ലല്ലോ? “
കൂട്ടത്തിൽ പ്രായം കൂടിയ വേലായുധൻ
ചേട്ടൻ ചോദിച്ചു.
“അതിന് ശാന്തേച്ചി ക്ക്ഫോണുണ്ടോ”
കുമാരൻ ചോദിച്ചു.
“ഓ ഞാനതോർത്തില്ല”
വേലായുധൻ തനിക്കു പറ്റിയ അബദ്ധം, മറക്കാൻ മറുചോദ്യംകൂടി തൊടുത്തു വിട്ടു.
“എവിടെ പ്പൊ യി അന്വേഷിക്കുംനമ്മൾ”
എല്ലാവരും മൂക്കത്ത് വിരൽ വച്ച്,
ഗാഢമായആലോചനയിൽ മുഴുകി.
അവിടേക്ക് കടന്നുവന്ന പഞ്ചായത്ത് മെമ്പറും,
പൊതു പ്രവർത്തക നുമായ ചന്ദ്രപ്പൻ,
തന്റെ കയ്യിലെ ചുരുട്ടി പ്പിടിച്ച അന്നത്തെ,
പത്രവുമായി ഒന്നുരണ്ടു പേരെ സ്വകാര്യമായി,
കടയുടെ പുറകിൽ വിളിച്ചു കൊണ്ട് പോയി,
പത്രം നിവർത്തി കാണിച്ചു.
അതിലെ വാർത്ത കണ്ടു അന്തം വിട്ടുപോയി,
എങ്ങനെ ശാന്തേച്ചി യോട് ഈ വിവരംപറയും,
പതുക്കെ വാർത്ത ചെവികളിൽ നിന്ന്,
ചെവികളിലേക്ക് പകർന്നു.
പെട്ടെന്നുള്ള എല്ലാവരുടെയും സങ്കടത്തോടെ, ഉള്ള ഭാവമാറ്റം കണ്ട് ശാന്ത യ്ക്ക് വിഷമം,
കൂടി കരഞ്ഞുകൊണ്ട് ഒരുരുത്തോടും,
ചോദിച്ചു.
“എന്താ…. എന്താ … നിങ്ങളെന്താണ് എന്നോട്,
മറച്ചു വെക്കുന്നത് എന്റെ കുട്ടിക്കെന്തു,
പറ്റി.. എനിക്കു ഭ്രാന്തു പിടിക്കുന്നു, ആരെങ്കിലും ഒന്ന് പറയു”
ശാന്ത നിലവിളിയുടെ വക്കെത്തെത്തിഎന്ന്,
മനസ്സിലാക്കി യവർ സത്യംതുറന്നു പറയാൻ,
തന്നെ ഉറപ്പിച്ചു.
ശാന്തേച്ചി ബഹളം വയ്ക്കരുത് ശാന്ത മായി, കേൾക്കണം. ശാന്തേ ച്ചിക്ക് ഞങ്ങളൊക്കെ,
ഇല്ലേ.
“ഒന്ന് പറയുന്നുണ്ടോ നിങ്ങൾഎന്തായാലും
പറഞ്ഞോളൂ”
ശാന്ത കേൾക്കാൻ മനസുകൊണ്ട് ശക്തി, സംഭരിക്കാൻശ്രമംനടത്തി.
മെമ്പർ പത്രം ശാന്തയ്ക്ക് നിവർത്തി കാട്ടി,
അതിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ,
പെൺ വാണിഭംഎന്ന തലക്കെട്ടുംതാഴെ, വിശദമായവിവരണവുംനവദമ്പത്തികളുടെ
കളർ ഫോട്ടോയുംവിവേകെന്ന മുപ്പത്, വയസ്സുകാരൻരഹസ്യമായി തന്റെ ഭാര്യ യായി, കൂടെ താമസിപ്പിച്ച മല്ലിക എന്ന ഇരുപത്താറ്, കാരിയെ പല ഉന്നതർക്കുമായി കാഴ്ച,
വെച്ചുവരികയായിരുന്നുഇന്നലെ,
ആന്ധ്രയിലെഹസ്രഹള്ളിഎന്നസ്ഥലത്തെ,
മെജസ്റ്റിക് ഹോട്ടലിൽ പത്താം നിലയിൽ,
ക്രൂരമായ പീഡനത്തിന് വിധേയയായി,
മരണപ്പെട്ടു. വിവേക് ഉടൻ കസ്റ്റഡിയിൽ, ആകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ, അറിയിച്ചു.
ഇതു കേട്ടതും ശാന്ത ഉയർത്തികെട്ടിയ,
മുടിഅഴിച്ചിട്ടു കൊണ്ട് ഒന്നും പറയാതെ,
ഭ്രാന്തിയെ പോലെ ഇറങ്ങി നടക്കാൻ തുടങ്ങി,
കണ്ണുകളിൽ ഭയാനകം മായ നിശബ്ദത,
തളംകെട്ടിയിരുന്നു. ആരുമവളെതടഞ്ഞില്ല,
അനന്തതയിൽ ഒരു ബിന്ദുവായി അലി, ഞ്ഞില്ലാതാകുന്നതു വരെ എല്ലാവരും
നോക്കിനിന്നു.
പടിഞ്ഞാറ് ആകാശം ആരോ വെറ്റിലമുറുക്കി, നീട്ടിതുപ്പിയ പോൽചുവപ്പണിഞ്ഞു. കാക്ക, കൾകൂടണയാനുള്ളതിടുക്കത്തിൽ കലപില,
കൂട്ടിക്കൊണ്ടിരുന്നു.

