രചന : മംഗളൻ. എസ് ✍️
ഒറ്റുകാർതന്നുടെ കൺകെട്ടു വിദ്യയും
ഒറ്റപ്പെടുത്തുവാനുള്ളിൽ പ്രയത്നവും
ഒറ്റപ്പെടുത്തുവാനൊത്ത കുതന്ത്രവും
ഒറ്റുകാർക്കൊത്തരുളുന്ന സഭകളും..
ഒട്ടും നിരക്കാത്ത കള്ളപ്രചാരവും
ഒട്ടുംനിനക്കാത്തൊരൊറ്റപ്പെടുത്തലും
ഒറ്റു കാരൻതൻ്റെ ദൂതനെത്തുന്നതും
ഒറ്റപ്പെട്ടോൻ്റെ മനോഗതമറിയലും..
ഒറ്റപ്പെട്ടോനസംതൃപ്തനായ് തീർന്നതും
ഒറ്റപ്പെട്ടോൻ്റെ വിഷാദ ഭാവങ്ങളും
ഒറ്റയ്ക്കവൻ തുഴയുന്നതു കണ്ടതും
ഒറ്റുകാരന്നു സുഹൃതമായ് തീർന്നതും..
