രചന : മംഗളൻ കുണ്ടറ ✍️
എന്തിനാണെന്നറിയില്ല വിചാരണ
എന്തിനുമേതിനും നാട്ടുവിചാരണ
കാള പെറ്റെന്നറിയുമ്പോൾ വിചാരണ
കാര്യമില്ലാത്ത മാധ്യമ വിചാരണ!
കോടതി മുറികളിലുണ്ട് വിചാരണ
കോലം കെട്ടിയുള്ള കുറ്റവിചാരണ
കുറ്റം തെളിയിക്കാനല്ല വിചാരണ
കുറ്റങ്ങളെല്ലാം മറയ്ക്കാൻ വിചാരണ!
കള്ളം തെളിയിക്കാനില്ല വിചാരണ
കള്ളം മറയ്ക്കുവാനേറെ വിചാരണ
സത്യം തെളിയിക്കാനില്ല വിചാരണ
സത്യം മറയ്ക്കുവാനല്ലോ വിചാരണ!
പാവപ്പെട്ടോന് പലതരം വിചാരണ
പണക്കാരന് തീരെയില്ല വിചാരണ
അധികാരിക്കെതിരായിട്ടില്ല വിചാരണ
അധികരം നിലനിർത്താനുണ്ട് വിചാരണ!
