(ഒരു പ്രണയപ്പാട്ട്….. പാടൂ……)
എന്തിന്നു നീ വന്നൂ പ്രണയിക്കാനോ പെണ്ണേ
ഇല്ലില്ലാ ഞാനില്ലാ പ്രണയിക്കാൻ പെണ്ണേ
എന്തിന്നു നിൻകണ്ണിൽ പ്രണയപ്പൂ പൂത്തൂ
ഇല്ലില്ല പ്രണയിക്കാൻ ഞാനില്ല പെണ്ണേ….


പ്രണയം ഒരു പുകിലാണേ ഞാനില്ലാ പെണ്ണേ
പ്രണയത്തിന് കണ്ണില്ലാ കാതില്ലാ പെണ്ണേ….
ഒരുനേരം വേണ്ടെന്ന് തോന്നിയാൽപ്പെണ്ണേ
മറുവഴികൾ തേടുന്നോരാണ് നാം പെണ്ണേ
(എന്തിന്നു നീ വന്നൂ പ്രണയിക്കാനോ പെണ്ണേ..)

കുഴിയുണ്ട് കുന്നുണ്ട് പ്രണയത്തിനു പെണ്ണേ
കുറുനരിയുടെ മനസ്സാണ് പ്രണയത്തിന് പെണ്ണേ
ഉള്ളിലിരുപ്പൊന്നാകും പുറമേക്കില്ലാത്ത
കള്ളികളിൽ നിന്നുള്ളൊരു കളിയാണെടി പ്രണയം
(എന്തിന്നു നീ വന്നു പ്രണയിക്കാനോപെണ്ണേ….)

വിണ്ണിൽ നാം നോക്ക്യാലും സ്വർഗ്ഗത്തേക്കാണും
കണ്ണിൽ നാം നോക്കുമ്പോൾ സ്വപ്‌നങ്ങൾ കാണും
ഇന്നലെയും ഇന്നുകളും വേഗത്തിൽ പോകും
നാളെ വെളുക്കാൻ നമ്മൾക്കാവേശമാകും
(എന്തിന്നു നീ വന്നു പ്രണയിക്കാനോപെണ്ണേ….)

നാളകളുടെ തിരയടിയിൽ പ്രണയപ്പൂന്തോണീ
ആടിയുലഞ്ഞാഴിയിലേക്കൂളിയിടും പെണ്ണേ…..
നേരംപോയ് നേരുകളുടെ കാലമല്ലിപ്പോൾ
നേരെനടന്നാലും നാം വഴിതെറ്റിപ്പോകും……
(എന്തിന്നു നീ വന്നൂ പ്രണയിക്കാനോ പെണ്ണേ
ഇല്ലില്ല ഞാനില്ല പ്രണയിക്കാൻ പെണ്ണേ…..)

By ivayana

Leave a Reply

Your email address will not be published. Required fields are marked *