രചന : കള്ളിക്കാടു മോഹൻജി ✍️
നമിച്ചിടാം നന്മ വാക്കോതി നിത്യം
നമ്മൾ തൻ നാടിന്റെ മാതൃഭാഷ
മറന്നു മാനവരിന്നു ഭാഷ
മലയാള മണ്ണിന്റെ മാതൃഭാഷ
നിറഞ്ഞ ദ്വീപമായ് തെളിഞ്ഞതെന്നോ
കഴിഞ്ഞു വീഴുന്നു പാരിലിന്നോ
തെളിമയായ് തേച്ചുമിനുക്കിയ ന്നു
തെളിവോടെ നൽകിയതെന്റെ ഭാഷ
തെരുവിലെ തേങ്ങലായ് പുണ്യഭാഷ
തിരിയാതെയോതുന്നദേശഭാഷ
മതിയാൽ മറക്കുന്നിതിന്നു ഭാഷ
മതി കൊണ്ടു മംഗ്ലീഷു തിന്നു ഭാഷ
അച്ചിലും മച്ചിലും ഇല്ല ഭാഷ
എന്ന – യും കപ്പയും ആയ ഭാഷ
വവ്വവ്വവ്വ് പോലെയങ്ങാക്കി ഭാഷ
അരുതരുതു കൊല്ലരുതെന്നെ നിങ്ങൾ
കേഴുന്നിതരുമയായ് മലയാള ഭാഷ
മലയാള മറിയുന്ന മതിയാൽ മറക്കുന്ന
മാനവഹൃദയമേ ഒന്നു കേൾക്ക
മതിമറന്നെന്നുടെ മാതൃത്വ മിങ്ങിനി
അടിയാ വയ്ക്കാതെ കാത്തു കൊൽക
മലയാളമെന്തെന്നറിഞ്ഞു കെൾക,,
