അവനെ കണ്ടുമുട്ടിയത് എന്റെ ശൂന്യതകൾ നികത്താനുള്ള ഒരു വലിയ പിന്തുണയായിരുന്നു
എന്റെ മാനസിക വിഷമങ്ങളിൽ നിന്ന് എങ്ങനെ മുക്തി നേടണമെന്ന് എനിക്കറിയില്ലായിരുന്നു,
സ്വതന്ത്രമായൊരു ആത്മാവായി എങ്ങനെ മാറണമെന്ന്
എനിക്കറിയില്ലായിരുന്നു,
എന്റെ ഉള്ളിലെ സങ്കർഷങ്ങൾ സ്വന്തമായി എങ്ങനെ നികത്തണമെന്നും എനിക്കറിയില്ലായിരുന്നു.
എന്നാൽ ആ കണ്ടുമുട്ടലും അവന്റെ സ്നേഹവും
അതിനെല്ലാമുള്ള ഒരു വഴികാട്ടിയായി മാറി
അവൻ എപ്പോഴും പറയും..നിനക്ക് നിന്നെ തന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല എന്ന്
എന്റെ അരക്ഷിതാവസ്ഥകൾ ഇല്ലാതാക്കാൻ എന്നെ സഹായിക്കുന്നത് അവനാണ്. എന്റെ പേടിയെയും സംശയങ്ങളെയും മാറ്റിനിർത്തി എന്നെ ഒരു ചുവടുകൂടി മുന്നോട്ട് നയിക്കുന്നത് അവനാണ്.
എപ്പോഴും എന്തെങ്കിലും പുതിയതായി പഠിച്ചുകൊണ്ടിരിക്കുക. അവൻ അങ്ങനെയാണ് പറയാറുള്ളത്.
കാര്യങ്ങളോട് അമിതമായി ഒട്ടിച്ചേരുകയോ കലഹിക്കുകയോ ചെയ്യാതെ ജീവിക്കുക. ഒരുപാട് ചിന്തിച്ചുകൂട്ടരുത്. ഭൂതകാലത്തിൽ നിന്ന് മോചിതയായി ഭാവിയിലേക്ക് പോകുന്നതിന് മുൻപ് ഈ വർത്തമാന നിമിഷത്തിൽ ജീവിക്കാൻ പഠിക്കുക
എനിക്ക് എന്ത് കാര്യവും പേടിയില്ലാതെ തുറന്നുപറയാൻ കഴിഞ്ഞത്
അവന്റെ അടുത്താണ്.
യാതൊരു അഭിനയവുമില്ലാതെ എനിക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറാൻ കഴിയുന്നത് അവന്റെ കൂടെയുള്ള നിമിഷങ്ങളിൽ ആണ്
ഞാൻ എങ്ങനെയിരുന്നാലും അവന് ഞാൻ എപ്പോഴും മനോഹരമായിരുന്നു
എന്റെ ഉള്ളിലെ ഉണങ്ങാത്ത മുറിവുകളെ തള്ളിക്കളയാതെ എന്നെ കൈവിടാതെ ചേർത്തുപിടിക്കുന്നത് അവനാണ്.
ആഡംബരങ്ങളോ കാണിച്ചുകൂട്ടുലുകളോ ഇല്ലാത്ത തികച്ചും വ്യത്യസ്തമായൊരു പ്രണയഭാഷ ഉള്ളൊരാളാണ് അവൻ
എന്റെ ഉദാത്തമായ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന ഒരു വഴികാട്ടിയാണ് അവന്റെ സ്നേഹം.അങ്ങനെയെങ്കിൽ ആ സ്നേഹത്തിന് എന്ത് പേരിടും..?
Soulmate എന്നോ അതോ Twinflame എന്നോ…
അതിലുമപ്പുറം അവനെനിക്ക് ആരെല്ലാമോ ആണ്…വാക്കുകൾ കൊണ്ട് അതിരുകൾ നിശ്ചയിക്കാൻ കഴിയാത്തൊരു ആത്മബന്ധം.. 🖤🤍

By ivayana

Leave a Reply

Your email address will not be published. Required fields are marked *