അറിവിൻവെളിച്ചം തേടിവരൂ.
കളിചിരികളുമായാമോദം
കളിമുറ്റത്തെപൂമ്പാറ്റകളേ
അക്ഷരമുറ്റത്തോടിവരൂ.
മഴതോർന്നുള്ളൊരു
മാനംപോലെ കുഞ്ഞുമനസ്സുകൾതെളിയട്ടെ ,
അറിവുവിടരും പൂന്തോപ്പിൽ
നൃത്തമാടിരസിക്കട്ടെ !
അമ്മയാകുമക്ഷരങ്ങൾ
അറിവിൻവെളിച്ചമേകിടും
പുതുനാമ്പുകളോരോന്നായി
വിരിഞ്ഞിടട്ടെയീമുറ്റത്ത്
ബാഗിൽനിറയെമോഹങ്ങൾ,
കാലിൽ ചിറകിൻവേഗങ്ങൾ.
ഗുരുവിൻസ്നേഹച്ചൂടാലേ,
പുഞ്ചിരിവിരിയുംചുണ്ടുകളിൽ
കൂട്ടുകൂടിപാട്ടുപാടാം
കൂടെചേരാം കൈകൾ കോർത്തു
സ്‌നേഹംചൊല്ലുംകിളികളായ്.
കളിച്ചുചിരിച്ചുപഠിച്ചുവളരാം

ഒ.കെ.ശൈലജ ടീച്ചർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *