ഞാൻ ജീവിച്ചിരുന്നപ്പോൾ
എൻ ഹൃദയം മുഴുവൻ നിനക്കായിരുന്നു.
എൻ പ്രണയം തുറന്ന് പറഞ്ഞു ഞാൻ
മറച്ചുവെക്കാതെ ഭയക്കാതെ
നീ കേട്ടു
പക്ഷേ ഒരു വാക്ക് പോലും പറഞ്ഞില്ല
ആ മൗനം തന്നെയായിരുന്നു
എൻ നെഞ്ചിലേറ്റിയ ഏറ്റവും വലിയ മുറിവ്
ദിവസങ്ങൾ കടന്നു
ആ വാക്കില്ലായ്മ
എൻ ഉള്ളിൽ പതുക്കെ ഇരുണ്ടു
ഒരു ദിവസം
ശ്വാസം നിന്നുപോയി
എൻ കണ്ണുകൾ അടയുമ്പോഴും
കാത്തിരുന്നത് നിന്റെ മറുപടി തന്നെ
ഇപ്പോൾ ഈ മണ്ണിൻ കീഴിൽ
തണുത്ത കല്ലറയിൽ ഞാൻ കിടക്കുന്നു
എങ്കിലും എൻ കാത്തിരിപ്പ്
ഇന്നും അവസാനിച്ചിട്ടില്ല
എൻ്റെ കല്ലറക്കരികേ
ഒരിക്കൽ നീ വരണം
ഞാൻ ജീവിച്ചിരിക്കുമ്പോൾ
നീ പറയാതെ പോയ ആ വാക്ക്
ഇന്ന് എങ്കിലും മണ്ണിനോട് പറയൂ
നിന്റെ ഒരു കണ്ണീർതുള്ളി
ഈ കല്ലിൽ വീഴട്ടെ
അപ്പോൾ എങ്കിലും
എൻ പ്രണയം വെറുതെയായില്ലെന്ന് തോന്നും
നിന്റെ മൗനം തന്നെയായിരുന്നു
എൻ ജീവിതത്തിന്റെ അവസാന ശവപറമ്പ്.

യൂനസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *