രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️
സഹസ്രാരസുന്ദര കിരണദലങ്ങൾ
ഒരു മുത്തുക്കുടയായീ വിയത്തിലൂടെ
ആയതിൻകാലിൽ അള്ളിപ്പിടിച്ചൂമുറുകെ
പറക്കുന്നൂ ഭൂഭാരംവിട്ടിതാ ,യെൻ പ്രാണൻ
എന്റെ സഹജാനുഭൂതിയൂ ,ടിതേവരെ
ആകാശസൂക്ഷ്മമെ ,ന്നാന്തര സീമകളിൽ
കോടാനുകോടികളാം ക്ഷീരപഥങ്ങളിൽ
കാണ്മുഞാൻ സൂര്യോദയം ,സൂര്യാസ്തമയവും
എന്നാത്മസൂര്യ പ്രകാശപ്രഭാവമിതേ
ആയതിൻകിരണത്തിൽ മിന്നുന്നു മായുന്നു
പുണ്യാത്മ ശതജീവകിരണപ്രയാണം
ആയതിന്നിടയിലൂടങ്ങിനെയങ്ങിനെ
കറുത്തപ്രാണന്റെ ലഘുചലനങ്ങളും
ഉൽപത്തിലയത്തിൻ ഭൂമികയാണിതെൻ
ആനന്ദപരമാത്മകിരണപ്രപഞ്ചം
എന്നിലാണെന്നിലാ , ണെന്നിലാ ,ണൊക്കെയുമീ
അനാദിസനാതന വൈഭവമഖിലം
ദൂരെയാണെന്നിൽ ,ജീവജാലങ്ങളും ഭൂമീം!
