മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢😢
കാസർകോട്ടെ ആ ചെറിയ
വീടിന്റെ ഉമ്മറത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഇന്നും കാത്തിരിക്കുന്നുണ്ടാകും..😥😥
തങ്ങളെ നെഞ്ചോട് ചേർത്ത് ഉമ്മകൾ
നൽകുന്ന ഉമ്മച്ചിയെ… പക്ഷേ ആ ഉമ്മ ഇനി വരില്ല… ആദൂർ പോലീസ് സ്റ്റേഷനിലെ ഇരുണ്ട മുറികളിലും, സോഷ്യൽ മീഡിയയിലെ വിഷം ചീറ്റുന്ന കമന്റുകളിലും ജസീല എന്ന24 വയസ്സുകാരിയുടെ ആത്മാഭിമാനം അവർ
കൊന്നുതീർത്തിരുന്നു……
ആ പെൺകുട്ടിയുടെ
കണ്ണീർ നിങ്ങൾ കണ്ടില്ലേ..???
മോഷണം എന്ന ഇല്ലാത്ത കുറ്റം
തലയിൽ കെട്ടിവെച്ച് അയൽവാസികൾ വളഞ്ഞപ്പോൾ അവൾ ഓടിച്ചെന്നത് നീതി കിട്ടുമെന്ന പ്രതീക്ഷയിൽ പോലീസിന്റെ അടുത്തേക്കായിരുന്നു……
പക്ഷേ അവിടെ കാത്തിരുന്നത് അതിലും വലിയ ക്രൂരതയായിരുന്നു. വനിതാ പോലീസുകാർ
പോലുമില്ലാതെ ഒരു പെണ്ണിനെ ഒരു കൊടും
കുറ്റവാളിയെ വിചാരണ ചെയ്തപ്പോൾ
ആഭ്യന്തര വകുപ്പിന്റെ നിയമങ്ങൾ
എവിടെയായിരുന്നു…??
യൂണിഫോമിട്ടവർക്ക് മുന്നിൽ
കൈകൂപ്പി കരഞ്ഞ് “ഞാൻ ഒന്നും ചെയ്തിട്ടില്ല”
എന്ന് അവൾ അപേക്ഷിച്ചിട്ടും
ആ മനസ്സാക്ഷിയില്ലാത്തവർ അത് കേട്ടില്ല…
സത്യസന്ധതയ്ക്ക് മരണം നൽകിയ ശിക്ഷ.ഞാൻ നിരപരാധിയാണെന്ന്
ലോകത്തോട് വിളിച്ചുപറയാൻ അവൾക്ക് ഒരു വീഡിയോ ചിത്രീകരിക്കേണ്ടി വന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് കരഞ്ഞു പറയുന്ന ജസീലയുടെ ആ വീഡിയോ ഓരോ മലയാളിയുടെയും മുഖത്തേറ്റ അടിയാണ്.
സത്യസന്ധമായി ജീവിച്ച
ഒരു പെണ്ണിനെ കള്ളപ്പട്ടം കെട്ടിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ഈ വ്യവസ്ഥിതിയാണ്…ഒരു പെണ്ണിനെ മാനസികമായി തളർത്തി
ഇല്ലാതാക്കാൻ എത്ര എളുപ്പമാണെന്ന് നമ്മുടെ
സമൂഹം ഒരിക്കൽ കൂടി തെളിയിച്ചു.
ആഭ്യന്തര വകുപ്പും പോലീസും മറുപടി പറയണം!
രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയ ഈ കൊലപാതകത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാൽ
മാത്രം പോരാ.അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഒരു പാവം പെൺകുട്ടിയുടെ
ജീവിതം വെച്ച് പന്താടിയ അയൽവാസികൾക്കും
ഇതിൽ പങ്കുണ്ട……
ജസീലേ… നീ തോറ്റുപോയതല്ല…
ഈ നാടിന്റെ നീതിസംവിധാനം നിന്നെ
തോൽപ്പിച്ചതാണ്. നിന്റെ കുഞ്ഞുങ്ങളുടെ കണ്ണീരിന്
കാലം മറുപടി പറയും. ആ സത്യസന്ധതയ്ക്ക്
മുന്നിൽ ഈ ലോകം ഒരുനാൾ
തലകുനിക്കും. ⚖️ ⚖️
കടുത്ത പ്രതിഷേധം 😡രൂക്ഷമായ വിമർശനം

By ivayana