ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പതിവുതെറ്റി
തുടങ്ങുന്ന നേരത്ത്
പതിരായി പോകുന്നു
ജീവന്റെ വിത്തുകൾ
കുന്നോളമാശകൾ
കൂട്ടിനിറച്ചൊരു
ഇഷ്ടങ്ങളൊക്കെ
ദൂരെ മറഞ്ഞുപോയ്
നുരഞ്ഞുപൊങ്ങുന്ന
ലഹരിയിൽ മയങ്ങവെ
ഉടഞ്ഞ ജീവിതം
കാൽപന്തുപോലെയായ്
നൊന്തുപെറ്റമ്മയെ
കണ്ണീർ കടലാക്കി
തെറ്റിന്റെ പാതയിൽ
സഞ്ചരിച്ചീടുന്നു
കൂടപ്പിറപ്പിനെ
കുത്തിനോവിക്കുന്നു
കെട്ടിയ പെണ്ണിനെ
കണ്ണീരിലാഴ്ത്തുന്നു.
എന്തിനാണിങ്ങനെ
പാപികളാകുന്നു
സ്നേഹിച്ചുജീവിയ്ക്ക
കൂട്ടരേ എപ്പോഴും.
Lisha Jayalal

By ivayana