രചന : താഹാ ജമാൽ ✍️
ഞാനും
പെണ്ണുംപിളളയും തമ്മിൽ
കാമുകിയും
കാമുകനും തമ്മിൽ
ചക്കരയും
അടയും തമ്മിൽ
കാടിയും
പശുവും തമ്മിൽ
ഒരു ഡിലുണ്ട്
പാലക്കാട്ടോ
നേമത്തോ
വട്ടിയൂർക്കാവിലോ
ഒക്കെ
ഈ ഡീല് കാണാം
ജീവിതം
ഡിലീറ്റാകുന്നതുവരെ
ഡീലുണ്ടാകുതിനാലാണ്
ജീവിതം മുന്നോട്ട് പായുന്നത്.
ഡീലില്ലാത്തിടത്തൊക്കെ
ബന്ധങ്ങൾ
വളരെ വേഗം തകരുന്നു.
എനിക്കിഷ്ടമില്ലാത്തത്
നീ ചെയ്യുമ്പോളാണ്
ഡീൽ
കാര്യകാരണസഹിതമായ
വാഗ്വാദമാകുന്നത്.
ഇനി പറയൂ
നീയും ഞാനും തമ്മിൽ
ഒരു ഡീലുണ്ടെന്ന്.
