രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️
🌹🌹🌹
ഏകാന്തവാസത്തിനിടയിൽ
എനിക്കും വേണം ഗ്രീഷ്മത്തിൽ വാടി
പോകാത്ത നിൻ്റെ ചിരി? എൻ്റെ ഹൃദയ
ത്തിൻ്റെ കോണിൽ ആരും കാണാതെ
കുറിയ്ക്കപ്പെട്ട സൈപ്രസ് വനങ്ങളുടെ
നിഴലിലാണ് നിയെന്ന വാക്ക് ഞാൻ
ചേർത്ത് നിർത്തിയത്! കാലവർഷ –
ത്തിൽ പുഴ നിറഞ്ഞു : വേരുകൾ
കൊള്ളിയാനെപ്പോലെ വെള്ളത്തിനിട
യിലൂടെ പായുന്നത് ഞാനും കണ്ടു.
എന്നിട്ടും നീയെന്ന പുഴക്ക് തണു-
വില്ലല്ലോ പ്രിയേ!!
നോഷെ യാഷിൻ
( സൈപ്രസ് )
🌹
അന്ന് പൂക്കളുടെ നിഴലുകൾ തേടി –
യായിരുന്നില്ല എൻ്റെ പക്ഷികൾ
പറന്നു പോയത് ? അഗ്നിപർവ്വതത്തി
ൻ്റെ ചൂട് ആകാശത്ത് പതിച്ച് ഉൽക്ക –
കൾക്ക് നിറം മാറും മുമ്പ് അസ്തമയ
ത്തിലേക്ക് ചേക്കേറണം! എൻ്റെ സ്വപ്-
നത്തിൻ്റെ പാതി മുറിച്ച് തിന്നത് ആ
പാതിരാപ്പറവയുടെ നീളമുള്ള കൊ-
ക്കുകളായിരുന്നു. ഒന്ന് ചോദിക്കട്ടെ?
മഞ്ഞ് വീണിട്ടും തണുക്കാത്ത ഏത്
ഭാഷയാണ് നിൻ്റെ ഹൃദയം!
ഹെൻട്രിക്ക് ഇബ്സൻ
( നോർവ്വെ )
🌹
ആ കാടുകളിൽ നിന്നിറങ്ങിയ അരുവി
യുടെ മർമ്മരങ്ങളാണ് എൻ്റെ ആയുസ്സ്
തിന്ന കിളിയുടെ വഴികളെ തെറ്റിച്ചത് !
ശവത്തിൻ്റെ മണമുള്ള ആ നക്ഷത്രം
ഇനിയും വേണോ നിനക്ക്? ഞാനെ –
ഴുതുന്ന കവിത രാത്രിയുടെ ഗർഭപാത്ര
ത്തിൽ നിന്നാണെന്ന് ഞാൻ പറഞ്ഞി –
രുന്നില്ലേ? കിതച്ചു കിതച്ച് ശ്വാസത്തി-
ൻ്റെ അവസാന താളവും നിലച്ച്
ഞാനിപ്പോൾ മൗനത്തിൻ്റെ വണ്ടിയിൽ
ഒറ്റയ്ക്കാണ് ! ഇനി നീ പൂക്കൾ വാടി
പോയ വഴികളിലൂടെ നടക്കണം !!
എറിൻ ഹാൻസൺ
( അമേരിക്കൻ )
🌹
ഇപ്പോഴത്തെ എൻ്റെ മനസ്സ് നീ വായിച്ച്
നോക്കുന്നുണ്ടോ? അപ്പോൾ ഹൃദയ-
ത്തിലെ റൂട്ട്മാപ്പ് തെറ്റിയ ഒരു ഭൂപടം
നിനക്ക് കാണാം! എൻ്റെ അപസ്വര-
ങ്ങളെയാണ് നീയെന്ന വാക്കുകൊണ്ട്
മൂടി കളഞ്ഞത് ! ഇനി നിന്നോടൊപ്പ-
മാകാൻ നിൻ്റെ മഞ്ഞിലെ ചിറക്
തളർന്ന പക്ഷികളുടെ ചിറകിനടിയിൽ
ആലസ്യത്തോടെ ഒന്ന്…….. എങ്കിലും
മയക്കം വരില്ല! നിൻ്റെ വാക്ക് കലർന്ന
കൊടുംങ്കാറ്റാണ് ചുറ്റിലും!
പർണ്ണിയ അബ്ബാസി
( ഇറാനിയൻ )
🌹
ഇന്ന് മുതൽ അങ്ങിനെയാണ് ! ഇരു-
മ്പലുകളുടെ ആകാശം! പൊട്ടി തെറിച്ച
ആ മഹാദന്തഗോപുരത്തിൻ്റെ നിഴൽ
ഇപ്പോഴും നിൻ്റെ ആകാശങ്ങൾ കരുതി
വച്ചിട്ടുണ്ടാകും! ഓർക്കുന്നില്ലേ നീ?
ബൊളീവിയയിലെ ആ അഗ്നിപേടകം?
അന്തിച്ചുവപ്പിൻ്റെ കടൽ ആർത്തല –
ച്ച് അഴിമുഖങ്ങളുടെ ഇരുട്ടിൽ പിടയു
മ്പോൾ ഞാൻ നിൻ്റെ നിലവിളി കേട്ടി –
രുന്നു. അതെൻ്റെ അവസാനത്തെ
കേൾവിയായിരുന്നു ! എനിക്കിനി
നീയില്ല – മറ്റൊരാൾ മാത്രം !!
ലോവെൺ ബ്രൌൺ !
( അമേരിക്കൻ )
🌹
നീ അലക്സാൻട്രിയയിലെ ചക്രവാളം
കണ്ടിട്ടുണ്ടോ? കരിനീലനിറമായിരുന്നു
അതിന് ! എൻ്റെ പ്രതികാരത്തെ കുറിച്ച്
നീയെഴുതിയിട്ടില്ലെന്നോ? ആർദ്രമായി
ഞാൻ നിന്നെ സ്നേഹിച്ചിരുന്നെന്ന് നീ
നുണ പറഞ്ഞതാണെന്ന് എനിക്ക –
റിയാം? ഞാൻ അഗ്നി തിന്ന മൃഗമാ-
ണെന്ന് നീയെന്തുകൊണ്ട് നമ്മുടെ
ഇരുട്ടിനോട് പറഞ്ഞില്ല? ഉടൽ കിതയ് –
ക്കുന്നുണ്ടോ നിനക്ക്? എങ്കിൽ വസന്തം വരും!
എൻ്റെ കാട് തളിർക്കും!
എൻ്റെ പൂക്കളിൽ ഫെലിക്സ്പക്ഷി –
യുടെ ചിറകുകൾ നിറയും! മധുരമി-
ല്ലാത്ത തേൻ നുകർന്ന ആ പക്ഷി
മരിച്ചു പോകട്ടെ !!
ഏണസ്റ്റോ കർദ്ദിനാൾ
(നിക്ക്വരാഗൻ)
🌹🌹🌹🌹🌹
(ഈ കവിതകൾ ലോക കവിതദിന-
ത്തിൽ നിങ്ങൾക്കായി സമർപ്പിക്കുന്നു)
🙏🙏🙏
