ജീവിതോദ്യാനമുപേക്ഷിച്ചു കാനനം
ജയരമ്യ സദനമാക്കുന്നതാം വിസ്മയം;
ജനരഞ്ജനത്തിൻ മഹത്വ മഹാസ്മിതം
ജന്മബന്ധംമറക്കാത്ത യുവ നന്മകം.
ജന്മമാം സ്മരണാഴിപോൽ രമ്യനിർമ്മലം
ജാനകീകാന്ത പ്രഭയുണർത്തുന്നകം
ജനപദം നെഞ്ചേറ്റിടുന്നഭയ ശ്രീപദം;
ജഗത്രയാനന്ദമായ്ത്തുടരുമാ, സുസ്മിതം.
ജഗന്മയ നാമമായുണരുന്ന വർഷമേ,
ജനപ്രിയ നാദമായുയരുന്ന ഹർഷമേ,
ജനഹിതമോതുന്നുദയാർദ്ര വാസരം;
ജന്മരാജ്യത്തിൻ സുകൃത സുമഹൃത്തടം.
ജനന,മരണങ്ങളായ്, ജനകജസ്മരണയായ്
ജാതകത്താളുപോലെഴുതുന്നുദയമായ്
ജനയിതാവോതുന്നുഷസ്സാർന്ന മന്ത്രമായ്;
ജഗന്നിയന്താവിൻ മഹാരണ്യ സ്നേഹമായ്.
ജഗദന്തനാകട്ടെയോരോമനുഷ്യനും;
ജഗദാശ്രയൻ മാതൃകാനന്ദമേകിയോൻ
ജഗദ്ദീപമായി പ്രശോഭിക്കുമാത്മജൻ
ജനസേവകർക്കുദയ മാതൃകാ വല്ലഭൻ.
ജല്പിതംപോലുമിന്നല്പമായ് മാറവേ,
ജന്മനന്മാർദ്രമുണർത്തുന്നതിൻ സ്വരം
ജനജീവിതത്തെയുണർത്തുന്നു തിരുഹിതം
ജന്മബന്ധങ്ങൾത്തിരുത്തട്ടെ ചിന്തകം.
ജാതമാത്രൻകണക്കാർദ്രമാം നന്മകം
ജനകോടികൾക്കേകിയാദർശ, ദർശനം
ജന്മോർജ്ജമാകുന്നതില്ലേയതിൻ ഫലം
ജന നന്മയോർക്കാതിരിക്കുകിൽ നിഷ്ഫലം.
ജന്മോദയത്താലുണർന്ന സിംഹാസനം
ഗുണ,നന്മയോർത്തുപേക്ഷിച്ച തൻ പൗരുഷം
ജീവനോത്സാഹം പകരുന്നു, ഭാരതം
ജയ,ശ്രീരാമചന്ദ്രാനന്ദ തൃപ്തകം.
ജന്മഭൂമിക്കുദയമേക,നാം സന്തതം
ജനനിതൻ കാൽക്കൽ വന്ദിക്ക,നാം സാദരം
ജനയിതാവിൻ ഹിതമോർത്തു വർത്തിക്ക, നാം
ജയരമ്യഹൃദ്യോദയത്തിൻ മഹനീയ
ജീവിതാദർശം പകർത്തുകാ,ഹൃത്തിലും..

By ivayana

Leave a Reply

Your email address will not be published. Required fields are marked *