ഒരുസംശയംഒരു ചെറുസംശയം
ചിരസംശയം ഒരുഗൂഢ ,സംശയം
ഓലപ്പഴുതിൽ സൂര്യബിംബത്തിലെ
കിരണകരം മുകരേ മാനസം
വർഷത്തിൻ കാറ്റിൽ ശിഖരങ്ങൾചായവെ
മാനസമാകെ തെളിയുന്ന വെട്ടത്തിൽ
മാമ്പൂമണത്തിൽ ആനന്ദരാസരസം
വലിച്ചെടുക്കേ വെയിലറിയാതെ ഹാ
സ്വപ്നങ്ങളിലെ വഴിത്താരേലിങ്ങനെ
നീന്തിനീരാടി മുഴുകിയൊഴുകവെ
ഒരുസംശയം ഒരുചെറുസംശയം
ചിരസംശയം ഒരുഗൂഢ,സംശയം
വാസരസ്വപ്ന മനോമഹാരാജ്യമീ
സമയാതീത ആനന്ദമഹായാനം
ഇവിടെവിടെ കേവലം മറ്റൊന്നുമേ
ആനന്ദയാനോം അനുഭൂതിയുംമാത്രം
ഏതോ സമാധി ഉണർന്നിങ്ങുവന്നിതോ
നിത്യസഞ്ചാര സമാധിയിതിന്നായി
ഇതിലെവിടെ എവിടേയെവിടേ
മനമലയൂ ഇതായീ നിമിഷോം
എവിടെയാണ് ഇതിനുടെയാരംഭം
എവിടെയാണ് ഇതിനോരവസാനം
അനവരതം അനുഭൂതിനിതാന്തം
ഇങ്ങിനെയാണോ കിനാമനജീവനം
ഒരുസംശയം ഒരുചെറുസംശയം
ചിരസംശയം ഒരുഗൂഢ ,സംശയം
പറഞ്ഞുതരൂ അതിനാകുമതെങ്കിൽ
പകർന്നുതരൂ സംശയമകലുവാൻ
ഉള്ളവരോട് ഈവഴിയനുഭൂതീൽ
ഇവനെവിടെ ഇതിലെവിടെയെന്ന്?

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *