രചന : നുസൈബ സുലൈമാൻ ✍
എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ……
നിന്റെ കണ്ഠത്തിലെ ഗദ്ഗദം ഇവിടെ എന്റെ നെഞ്ചിൽ പ്രതിധ്വനിക്കുന്നുണ്ട്…
നോവുകളുടെ അസ്ത്രങ്ങളേറ്റു നീ വീഴുമ്പോൾ….
മരണത്തിലേക്ക് നീ തോണി തുഴയുമ്പോൾ….
നിന്റെ കണ്ണുകൾക്ക് മുൻപിൽ ഞാനുണ്ടാകും…
മരണത്തിന്റെ തണുപ്പ് നിന്റെ കൈവിരലുകളിൽ
പടരുമ്പോൾ ….
എന്റെ ആത്മാവിന്റെ ചൂട് നിന്നിലേക്ക് പകർത്താൻ ഞാൻ വൃഥാ ശ്രമിക്കും….
ആത്മാവറ്റുപോയ നിന്റെ മിഴികൾ എന്നധരങ്ങളാൽ ഞാൻ ചുംബിച്ചടക്കും….
അന്നാദ്യമായി മരണത്തിലേക്കാഴ്ന്നു പോകാൻ കൊതിച്ച നിമിഷത്തെയോർത്ത് നിന്റെ ഉള്ളിലൊരു തേങ്ങലുതിരും… 😞
❤️🌿……………….. ❤️🌿
ആത്മഹത്യ.!
അത് ചെയ്യുന്നത് പലരും ജീവിതം മടുത്തിട്ടല്ല…
ജീവിക്കാൻ വേണ്ടുന്ന ഊർജ്ജം നഷ്ടപ്പെട്ടിട്ടാണ്…..
മനുഷ്യരേ സംബന്ധിച്ചിടത്തോളം താങ്ങാനൊരു ചുമലുണ്ടായാൽ മുഴുവൻ ഭാരവും അവിടെക്ക് ഇറക്കിവെക്കും….
എന്നാൽ ആ ചുമലിന്റെ മറുവശത്തുള്ള മാനസിക പിരിമുറുക്കം..
അത് പലപ്പോഴും ആരും അറിയാതെ പോകുന്നു എന്നതാണ് സത്യം…!
ഈ അടുത്തു എത്രമാത്രം കവികൾ, കവിയത്രികൾ ഒക്കെ ആത്മഹത്യ ചെയ്തു…
അവരുടെ ഭാഷയിൽ പലപ്പോഴും മരണത്തോടുള്ള ആകർഷണം കവിതകളുടെ രൂപത്തിൽ പിറക്കും…!
”മരണത്തിന്റെ ആഴത്തിലേക്കു മുങ്ങിപ്പോകാൻ തോന്നുന്നു…”
ഈ ആവശ്യത്തെ അവർ കാവ്യാത്മകമായി പല രൂപത്തിൽ എഴുതും…
പലരും അത് ആസ്വദിക്കുന്നു…!
റൊമാന്റിക്കായിക്കാണുന്നു
യഥാർത്ഥത്തിൽ അത് സഹായം അഭ്യർത്ഥിക്കുന്ന മനസ്സിന്റെ മറുഭാഷയാണ്….
കവികൾ , കവിയത്രികൾ ഇവർ പൊതുവെ വിഷാദം നേരിടുന്നവരാണ് അധികവും…!
വിഷാദം സാധാരണ മനുഷ്യാനുഭത്തിന്റെ ഒരു ഭാഗമാണ് എന്നിരുന്നാലും
ചിലർ തീവ്രവിഷാദത്തിന് അടിമപ്പെട്ടു പോകുന്നു….
ദുഃഖം അവരുടെ പരിചിത ഭൂമിയാണ്…..
സ്വയം അവർ ഒരുപാട് സ്നേഹിക്കുന്നുണ്ടാവാം…
എന്നാൽ വേദനയിലൂടെ അത് അനുഭവിക്കാൻ ശ്രമിക്കുന്ന ഒരു പ്രവണത യും അവരിൽ അധികമായ് കാണാം…
വിഷാദത്തിന് ജനിതകഘടകങ്ങൾ ഉണ്ട്…
എന്നാൽ ജീവിത സാഹചര്യങ്ങൾ അതിനെ ശക്തിപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യും….
അവൾ / എന്തിനിതു ചെയ്തു, എല്ലാം തുറന്നു പറയുമായിരുന്നല്ലോ…
ഹാപ്പിയായിരുന്നല്ലോ എന്നെല്ലാം പിന്നീട് നമ്മൾ പറയും…
എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്…
അവർ ആരോടും പറയാതെ മറച്ചുവെച്ചൊരു ഭാഗം അവർക്കുണ്ടായിരുന്നു…
പിന്നീട് അവരുടെ വാക്കുകൾ , കവിതകൾ ഒക്കെ എടുത്താൽ നമുക്കത് കാണാൻ കഴിയും..
അതിലൊക്കെയും ഒരു വിടപറയൽ അവർ ഒളിച്ചു വെച്ചിരുന്നു…
നമ്മൾ ഒരുപാട് ആസ്വദിച്ച വരികളിൽ ..
അവരുടെ വേദനകളു ണ്ടായിരുന്നു…
അവരുടെ കണ്ണുനീരുണ്ടായിരുന്നു…
അവർ ”വെറുതെ ”എന്ന് പറഞ്ഞതൊക്കെയും വെറുതെയായിരുന്നില്ല…
അവർ ചിരിച്ചത്, ആശ്വസിപ്പിച്ചത്, ചേർത്തുപിടിച്ചത് ഇതൊക്കെയും സ്വന്തം ശൂന്യതയെ ആരും കാണാതെ മറച്ചു പിടിച്ചു കൊണ്ടായിരുന്നു….
പുറമെ സ്നേഹവും കരുതലും നിറഞ്ഞ സ്വഭാവക്കാരിൽ അകമേ ആരും കാണാതെ നിശബ്ദമായി കത്തുന്ന വിഷാദം ഒളിച്ചിരിക്കും….
വൈകാരിക ഭാരം തളർത്തുമ്പോൾ അവർ വരികൾക്ക് ജന്മമേകും…..
സൃഷ്ടികൾക്ക് പിന്നിലെ നിശബ്ദ ഇന്ധനമാകുന്നു അവരിലെ വിഷാദം…
ആത്മഹത്യാ ചിന്തകൾ
പലപ്പോഴും ജീവിതം അവസാനിപ്പിക്കണം എന്ന ആഗ്രഹത്തിൽ നിന്നല്ല വരുന്നത്….
അതൊരു ”വേദന അവസാനിപ്പിക്കണം” എന്ന അത്യാവശ്യത്തിൽ നിന്നും ഉയരുന്നതാണ്…
അവിടെ വാക്കുകളില്ല..
യുക്തി പ്രവർത്തിക്കില്ല..
അതിനാൽ തന്നെ ആത്മഹത്യ ചെയ്യുന്നവർക്ക് ഉപദേശം ഫലിക്കില്ല…
പലപ്പോഴും അവർക്ക് വേണ്ടത് തന്നെ ജഡ്ജ് ചെയ്യാത്ത ഒരാളെ അവർ തിരഞ്ഞേക്കാം..
”ഒരു മനുഷ്യസ്പർശം”..!
നിലാവും ആകാശവും ഒന്നും മനസ്സിൽ പതിയാത്ത ആ സമയത്തു തന്നെ കേൾക്കുന്നൊരാൾ….
ജീവിതം അവസാനിപ്പിക്കാൻ തോന്നുന്ന സമയത്തു ചിലപ്പോൾ മനസ്സ് തന്നെ പുതിയൊരർത്ഥം കണ്ടെത്താൻ അപ്പോൾ ശ്രമിച്ചേക്കാം….
NB… ജീവിതം സുന്ദരമാണ്….
ആർക്കു വേണ്ടിയും ഒന്നിനു വേണ്ടിയും അത് ഉപേക്ഷിച്ചു കളയരുത്…!
ആര് ഉപേക്ഷിച്ചു പോയാലും നമ്മുടെ ജീവിതം പൂർണ്ണമാക്കാനുള്ള ഉത്തരവാദിത്വം നമ്മുടേത് മാത്രമാണ്….
ജീവൻ ഒരിക്കലേ ലഭിയ്ക്കൂ…
അതിനെ വിലമതിക്കുക..!
മരണം എല്ലാവർക്കുമുണ്ട് ഇന്നല്ലെങ്കിൽ നാളെ..
ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ഈ ചെറിയ ദൂരം….
സ്നേഹിയ്ക്കുക….
സ്നേഹിയ്ക്കപെടുക… ☺️
……………………….. ❤️🌿✍️
