രചന : റുക്സാന ഷമീർ ✍️
ജീവിതയാത്രയിലെ
നടന്നുതീർത്ത വഴികളിൽ
ആനന്ദിപ്പിച്ച വഴിയോരങ്ങളെ
നെഞ്ചോടു ചേർത്തതുപോലെ…..
നൊമ്പരപ്പെടുത്തിയ
വഴിയോരങ്ങളെയും
നെഞ്ചോടു ചേർത്തു
താലോലിക്കാറുണ്ട്
ആ വഴിയോരങ്ങളാണല്ലോ…..
ജീവിതത്തിന് കരുത്തുറ്റ
അടിത്തറ നിർമ്മിച്ചു തന്നത്….!!
സ്നേഹവും പരിഗണനയും
നൽകിയ മനുഷ്യരെ
ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചതുപോലെ…..
അവഗണനയും വേദനകളും
നൽകിയ മനുഷ്യരെയും
ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…..
ആത്മാർത്ഥ സ്നേഹത്തിന് മൂല്യം
കൽപ്പിക്കാത്ത അവരാണല്ലോ
ജീവിതം ഗർത്തങ്ങൾ നിറഞ്ഞതാണെന്ന്
പഠിപ്പിച്ചു തന്നത്….!!
അപ്പോൾ അവരെയും എങ്ങനെയാണ്
മറക്കാൻ കഴിയുക….!!
