രചന : നീല കണ്ഠൻ ✍
ഇടവപ്പാതിയിൽ
രാപ്പകലുകളെ മൂടിയ കറുത്ത പാളി
തോരാതെ മുറിയാതെ
മിന്നൽ കണ്ണു തുറന്ന്
പാത്തിയോടുകളിലൂടെ ചാലിട്ട്
ഇറയത്ത് കാലുകളൂന്നി
മുറ്റം നിറഞ്ഞ് തൊടിനിറഞ്ഞ്
വരമ്പിടി ഞ്ഞ് തോട്ടിലൂടെ
കലങ്ങിയും തെളിഞ്ഞു o കുതിച്ചൊഴുകുന്നു
ഈ കറുപ്പും കലമ്പലും മിന്നൽപുഞ്ചിരിയും
എനിക്കിഷ്ടമാണ്
വയൽ കടന്ന് നടവഴി പിന്നിട്ട്
ഒതുക്കുകൾകയറി
ദേവിയുടെ പള്ളിയറ ചുറ്റി
ചുണ്ടിൽ മന്ത്രാക്ഷരങ്ങളോടെ
പുടവചുറ്റിയ പെണ്ണ്
അവൾ ഒച്ചയില്ലാതെ
കോണിപ്പികൾ കയറി – മച്ചിലെ
നിലാവിരിയിട്ട മുറിയിൽ
ഒരു നനുത്ത സ്പർശമായി മാറുമ്പോൾ
ഈ മഴയെ ഞാനറിയുന്നു
പാതിവഴി പിന്നിട്ടിരിക്കിലും
ഇന്നും ഇപ്പാ തിരയെ അല്ല
യിപ്പാതിയെ ഞാനറിയുന്നു
