ഗുരുസ്ഥാനത്തിരുന്ന്കൊലവിളിനടത്തുന്നവരോട്….
അറിവിന്റെ വെളിച്ചം പകരേണ്ട വിദ്യാലയങ്ങൾ കൊലക്കളങ്ങളായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു വിദ്യാർത്ഥിയെ മാനസികമായി തകർത്ത് ആത്മഹത്യയിലേക്ക് തള്ളിയിടുന്നഅദ്ധ്യാപകരുംഅധികാരികളുംകേവലംകുറ്റവാളികളല്ല, മറിച്ച് സമൂഹത്തിന് ആസന്നമായ നാശത്തിന്റെ വിത്തുകൾ പാകുന്നവരാണ്. ഒരു ഡോക്ടറാകാൻ മോഹിച്ച, നാടിന് തണലാകേണ്ടിയിരുന്ന ഒരു പാവം കുട്ടിയെ വാക്കുകൾ കൊണ്ട് തല്ലിക്കൊന്ന ഈ ‘മാന്യന്മാർ’ സ്വയം വിശേഷിപ്പിക്കുന്നത് ഗുരുക്കന്മാരെന്നാണോ?

ഗുരുവോ അതോ കൊലയാളിയോ?
“ഗുരു” എന്ന പദത്തിന് അന്ധകാരം നീക്കുന്നവൻ എന്നാണർത്ഥം. എന്നാൽ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥിയെ അധിക്ഷേപിക്കുന്നവർ അന്ധകാരത്തിന്റെമൊത്തക്കച്ചവടക്കാരാണ്.
നേർവഴികാട്ടേണ്ടവർചതിക്കുഴിയൊരുക്കുമ്പോൾ :
ഒരു കുട്ടിക്ക് താങ്ങായി നിൽക്കേണ്ട അദ്ധ്യാപകൻതന്നെഅവന്റെജന്മത്തെയുംമാതാപിതാക്കളെയുംപരിഹസിക്കുമ്പോൾ അവിടെ അറിവല്ല, മറിച്ച് അങ്ങേയറ്റം നീചമായ വർണ്ണവിവേചനമാണ് വിളമ്പുന്നത്.

  • അധികാര ദുർവിനിയോഗം: തങ്ങളുടെ കയ്യിലുള്ള അധികാരം ഉപയോഗിച്ച് ഒരു വിദ്യാർത്ഥിയുടെ ഭാവിയെയും അന്തസ്സിനെയും പന്താടുന്ന ഇത്തരം അദ്ധ്യാപകർ വിദ്യാഭ്യാസ മേഖലയ്ക്ക് ശാപമാണ്. ഇവർ പഠിപ്പിക്കുന്നത് വൈദ്യശാസ്ത്രമല്ല, മറിച്ച് മനുഷ്യനെ വെറുക്കാനുളള കുടിലതന്ത്രങ്ങളാണ്.
    ഇത്തരംഅദ്ധ്യാപകരുടെ കീഴിൽ വളരുന്ന തലമുറയുടെ നിലവാരം എന്താണ് ?
    വിവേചനവും വിദ്വേഷവും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു അദ്ധ്യാപകന് എങ്ങനെ മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും?
  1. രോഗാതുരമായ മനസ്സുകൾ: സ്നേഹത്തിനും സമത്വത്തിനും പകരം ജാതിമഹിമയും വർണ്ണവെറിയും ശ്വസിച്ചു വളരുന്ന കുട്ടികൾ നാളത്തെ സമൂഹത്തിന് ഭീഷണിയാകും.
  2. സേവനമനോഭാവമില്ലാത്ത ഡോക്ടർമാർ: രോഗിയുടെ വേദനയേക്കാൾ അവന്റെ ജാതിയും നിറവും നോക്കി ചികിത്സ നിശ്ചയിക്കുന്ന ഒരു പറ്റം ‘യന്ത്രങ്ങളെ’ മാത്രമേ ഇത്തരം അദ്ധ്യാപകർക്ക് സൃഷ്ടിക്കാൻ കഴിയൂ.
  3. നഷ്ടപ്പെടുന്ന മാനവികത: പാഠപുസ്തകത്തിലെ അറിവിനേക്കാൾ വലുതാണ് മനുഷ്യത്വംഎന്ന്പഠിപ്പിക്കാൻ കഴിയാത്തവർ അദ്ധ്യാ പക വേഷം കെട്ടുന്നത് നിർത്തണം.
    മാതാപിതാക്കളുടെരോഗംപരിഹാസമോ?
    ഏതൊരു മനുഷ്യനും വരാവുന്ന ശാരീരിക അവസ്ഥയാണ് രോഗം. ഒരു മെഡിക്കൽ കോളേജ് പോലെയുള്ള ഇടങ്ങളിൽ ഇരുന്നുകൊണ്ട് മാതാപിതാക്കളുടെ രോഗത്തിന്റെ പേരിൽ ഒരു കുട്ടിയെ ക്രൂശിക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ്. ചികിത്സിക്കാൻ പഠിക്കുന്ന കുട്ടിയുടെ മുന്നിൽവെച്ച്അവന്റെമാതാപിതാക്കളുടെ രോഗത്തെ അധിക്ഷേപിക്കുന്നവർക്ക് ആ പദവിയിൽ ഇരിക്കാൻ എന്ത് യോഗ്യതയാണുള്ളത്?
    ഉപസംഹാരം:
    ആമാതാപിതാക്കളുടെ നിലവിളി ഓരോ മലയാളിയുടെയും കാതുകളിൽ മുഴങ്ങണം. അവരുടെ മകന്റെചിന്നിച്ചിതറിയ ശരീരം കേരളത്തിന്റെ കപട സാംസ്കാരിക ബോധത്തിന് നേരെയുള്ള ചോദ്യചിഹ്നമാണ്. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു ജീവൻ കൂടി പൊലിയാൻ നാം അനുവദിക്കരുത്. അധിക്ഷേപിക്കുന്ന ഓരോ നാവും ഇല്ലാതാക്കുന്നത് ഒരു കുടുംബത്തിന്റെ വെളിച്ചമാണ്.
    വിവേചനത്തിന്റെ വിഷം വിളമ്പുന്ന ഓരോ വ്യക്തിയെയും ആ പവിത്രമായ അദ്ധ്യാപക ജോലിയിൽ നിന്നും പുറത്താക്കുകയും അവർ അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയും ചെയ്യുക എന്നത് നീതി ആയിരിക്കാം , എന്നാലും …
    ഇല്ല കേരളമേ, നമുക്ക് തലയുയർത്തി നിൽക്കാൻ കഴിയില്ല—നമ്മുടെ ഇടയിലെ ഒരു കുട്ടിക്ക് ഡോക്ടറാകുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്ന് തോന്നിപ്പിച്ച ആ നിമിഷം മുതൽ നാം തോറ്റുപോയിരിക്കുന്നു🙄😥😥

By ivayana