മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു
മതങ്ങൾ അതിർവരമ്പാകുന്നു
മനുഷ്യനും, മതങ്ങളും ദൈവങ്ങളും
മണ്ണിലകലം തീർത്തു ചിരിക്കുന്നു
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…
ശാസ്ത്രം ശവപ്പെട്ടി തിരയുന്നു
വിവരം വിങ്ങിപ്പൊട്ടി കരയുന്നൂ
അതിരുകൾ ആസക്തിയാവുന്നു
അടിമുടി നാശം വിതക്കുന്നു
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…
പഴമകൾ പിഴുതവരെറിയുന്നു
പകരം പണം കൊണ്ടു കളിക്കുന്നു
പഴയതും പുതിയതും പൊരുത്തപ്പെടാതെ
പലവഴി പെരുവഴി തുറക്കുന്നു
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു …
കാലം തീക്കളി കണ്ടു ചിരിക്കുന്നു
മനുഷ്യക്കോലം കണ്ടു കിതക്കുന്നു
മനുഷ്യാ…നിന്നഹങ്കാരം തകർക്കുന്നു
നിന്റെ വംശത്തെയെന്നും പറയുന്നു
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…
മനുഷ്യാ തിരിഞ്ഞൊന്നു നോക്കുക നീ
നിന്റെ ലോകമതിന്നൊരു മായാലോകം
കണ്ണുതുറക്കുക, കപടത മറക്കുക
വരും തലമുറ നിന്നെ ശപിക്കട്ടെ നിനക്ക്
ഗതികിട്ടാതെ അലയട്ടേ……!

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *