രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍
കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാത്തൊരു
ഭംഗി പ്രകൃതിഭംഗി
കണ്ണിനും കാതിനും
നിർവൃതിയേകുന്ന
ഭംഗി പ്രപഞ്ചഭംഗി
അന്തിച്ചുവപ്പും
മധുചന്ദ്രികയും
ഭംഗി എന്തൊരുഭംഗി
മേലെയാകാശ
പന്തലിനുള്ളിലെ
മിന്നും നക്ഷത്രങ്ങൾ ഭംഗി
നീലക്കടലിന്റെ
അനന്തതയെ നോക്കി
നിൽക്കുവാനെന്തൊരു ഭംഗി
തീരകൾ തിരയുന്ന
തീരത്തു നിൽക്കുമ്പോൾ
തിരമാലകൾക്കെന്തു ഭംഗി
തിരയണയുമ്പോൾ
പുണരാൻ വെമ്പുന്ന
തീരത്തിനെപ്പോഴും ഭംഗി
പൂക്കളും വസന്തവും
ഭൂമിയെയൊരുക്കുമ്പോൾ
പറയാൻ കഴിയാത്ത ഭംഗി
പൂക്കളെത്തേടി
പൂമ്പാറ്റയെത്തുമ്പോൾ
വർണച്ചിറകുകൾ ഭംഗി
കണ്ടിട്ടും കണ്ടിട്ടും
കൊതി തീരാത്തൊരു
ഭംഗി പ്രകൃതിഭംഗി
ഇവിടെ പ്രണയിച്ചു
ഒരായുസ്സു തീർന്നാലും
പ്രണയം പിന്നെയുംഭംഗി
പ്രണയമെപ്പോഴും ഭംഗി…

