അമ്മ ഒഴുകുന്ന ഗംഗ
നിറഞ്ഞുകവിയുന്ന നന്മ
പ്രകൃതി നമിക്കുന്ന വെണ്മ
ചകരമില്ലാത്ത തനിമ
ഉയരം തിരയാത്ത പെരുമ
എല്ലാം സഹിക്കുന്ന എളിമ
സ്വന്തമെന്നില്ലാത്ത പ്രതിഭ
താനെ തുളുമ്പുന്ന ഗരിമ
താഴ്മയിൽ വിരിയുന്ന കവിത
താരകം പോൽ മിന്നും പൊലിമ
ആശകൾ മറക്കുന്ന വനിത
ചിരിയിലും കരയുന്ന മഹിമ
അമ്മക്കു പകരം അമ്മ മാത്രം
അകതാരിലോ മക്കൾ മാത്രം
അകമേ കരയുന്ന മണിവീണ
പകരുന്നതോ ജീവിത ഗാഥ
അമ്മയില്ലാത്തവർ പറയുന്നു
ആത്മാവു നഷ്ടമായിപ്പോയി
അമ്മയുള്ളപ്പോൾ മറന്നുപോയി
അമ്മേയെന്നെന്നും വിളിക്കാൻ..
അമ്മയെന്നില്ലാതെയായോ
അന്നു മരിച്ചവർ മക്കൾ
മക്കളേ അമ്മയുള്ളപ്പോൾ
അമ്മയെ ചേർത്തു പിടിക്കൂ…..

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *