മഴയോട് മിണ്ടി പറയുന്ന നീയെന്റെ
മൊഴികളെയറിയുന്നതാണോ ?
സ്നേഹത്തിൻ കനവിനെ
നനയുന്നതാണോ?
മഴയുടെ കൈവിരൽ കോർക്കുമ്പോളെന്നിലെ
കുളിരിനെ ചൂടുകയാണോ ?
നനവിന്റെ മധുരിമ നുകരുകയാണോ?
മഴയോട് മിണ്ടി പറയുന്ന നീയെന്റെ
മൊഴികളെയറിയുന്നതാണോ ?
സ്നേഹത്തിൻ കനവിനെ
നനയുന്നതാണോ?
പൂവിനെ തൊട്ടു ചിതറുന്ന തുള്ളികൾ
മഴയുടെ വിരലുകളാണോ ?
പേമത്തിൻ തരളവികാരങ്ങളാണോ?
അന്യോന്യമന്യോന്യം പറയാതെ പറയുന്ന
ഇഷ്ടങ്ങൾ മൗനങ്ങളാണോ ?
ഹൃദയത്തെ പുൽകുന്ന പനിമതിയാണോ ?
മഴയോട് മിണ്ടി പറയുന്ന നീയെന്റെ
മൊഴികളെയറിയുന്നതാണോ ?
സ്നേഹത്തിൻ കനവിനെ
നനയുന്നതാണോ?
മന്വന്തരങ്ങളായ് നമ്മളീ ഭൂമിയിൽ
പിണയുന്ന ഹൃദയങ്ങളാണോ?
മനസിലെ കനവെന്ന മാന്ത്രികമാണോ?
മഴയോടു പിണങ്ങുന്ന പരിഭവ കാറ്റിനെ
നിന്നോടുപമിച്ചതാണോ ?
നാണച്ചിരിയോടുപമിച്ച താണോ ?
മഴയോട് മിണ്ടി പറയുന്ന നീയെന്റെ
മൊഴികളെയറിയുന്നതാണോ ?
സ്നേഹത്തിൻ കനവിനെ
നനയുന്നതാണോ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *